നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളായ എൻ.എസ്.സുനിൽ, മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലീം, പ്രദീപ് എന്നിവർ 
Kerala

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്; ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങളും അറിയാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വിജീഷ്, സലിം, പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.

20 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. ജഡ്ജി ഹണി എം.വര്‍ഗീസാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുക. എട്ടാംപ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങള്‍ വിധിന്യായത്തില്‍നിന്ന് അറിയാം.

നടപടിക്രമങ്ങള്‍ രാവിലെ 11ന് ആരംഭിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം (ഐപിസി) പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗക്കുറ്റം (വകുപ്പ് 376ഡി), ഗൂഢാലോചന കുറ്റം (120ബി) ഉള്‍പ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

രാവിലെ 11ന് ജഡ്ജി കോടതി മുറിയിലെത്തിയാല്‍ ഒന്നു മുതല്‍ ആറു വരെ പ്രതികളായ എന്‍.എസ്.സുനില്‍ കുമാര്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം (വടിവാള്‍ സലീം), പ്രദീപ് എന്നിവരോട് പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഓരോ വകുപ്പുകളായി പ്രതികള്‍ക്കെതിരെയുള്ള കുറ്റവും അതിനുള്ള ശിക്ഷയും വ്യക്തമാക്കും. നടപടിക്രമങ്ങളുടെ ഭാഗമായി പ്രതികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കോടതി കേള്‍ക്കും. കുറ്റകൃത്യത്തിന് നല്‍കുന്ന ശിക്ഷയിന്‍മേല്‍ എന്താണ് പറയാനുള്ളതെന്ന് കോടതി കേള്‍ക്കും.

കേസില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ എല്ലാം തന്നെ പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചിട്ടുണ്ട്. ആറ് പ്രതികള്‍ ഈ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളവരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.

Actress attack case verdict scheduled Today


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ വീതം പിഴ

കല്ലുപ്പ് കൈയ്യിലുണ്ടോ? എങ്കിൽ വീടിനകം സുഗന്ധപൂരിതമാക്കാം

ശിക്ഷ കഴിഞ്ഞ് ആദ്യം മോചിതനാവുക പള്‍സര്‍ സുനി, പ്രതികളുടെ ജയില്‍വാസം ഇങ്ങനെ

'റെക്കോര്‍ഡ്' സ്‌കോറുയര്‍ത്തി ഇന്ത്യന്‍ കൗമാരം; 200 കടത്താതെ യുഎഇയെ വീഴ്ത്തി; കൂറ്റന്‍ ജയം

ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങളോട് ‘NO’ പറയൂ

SCROLL FOR NEXT