actor dileep ഫോട്ടോ/ ടി പി സൂരജ്
Kerala

'മഞ്ജു ഗൂഢാലോചന എന്ന് പറഞ്ഞപ്പോള്‍ എനിക്കെതിരെ ഗൂഢാലോചന തുടങ്ങി, പൊലീസ് ഉദ്യോഗസ്ഥ ഒപ്പം ചേര്‍ന്നു; ശ്രമിച്ചത് പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍'

ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞതില്‍ നിന്നാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചതെന്ന് നടന്‍ ദിലീപ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞതില്‍ നിന്നാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചതെന്ന് നടന്‍ ദിലീപ്. അവര്‍ക്കൊപ്പം മുതിര്‍ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ ചേര്‍ന്നു. തന്റെ പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ ഗൂഢാലോചന നടന്നത്. ഒരു സംഘം ക്രിമിനല്‍ പൊലീസുകാരും ഇവര്‍ക്കൊപ്പം കൂട്ടുചേര്‍ന്നെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം കോടതിയില്‍ നിന്ന് പുറത്തുവന്ന ദിലീപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ തനിക്കെതിരെ ആയിരുന്നു ഗൂഢാലോചന നടന്നത്. തനിക്കെതിരായ ഗൂഢാലോചന കോടതിയില്‍ പൊളിഞ്ഞെന്നും ദിലീപ് വ്യക്തമാക്കി. കേസില്‍ വെറുതെ വിട്ട ശേഷം ആരാധകര്‍ക്ക് നേരെ കൈവീശി ആത്മവിശ്വാസത്തോടെയാണ് ദിലീപ് കോടതിയില്‍ നിന്ന് പുറത്തേയ്ക്ക് വന്നത്.

സര്‍വശക്തനായ ദൈവത്തിന് നന്ദിയെന്ന് പറഞ്ഞ് കൊണ്ടായിരുന്നു ദിലീപിന്റെ ആദ്യ പ്രതികരണം. സത്യം തെളിഞ്ഞു. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച കോടിക്കണക്കിന് പേര്‍ക്ക് നന്ദിയെന്നും ദിലീപ് പറഞ്ഞു. ഒന്‍പത് വര്‍ഷത്തോളം അഹോരാത്രം തനിക്ക് വേണ്ടി വാദിച്ച അഭിഭാഷകരോട് നന്ദി പറയുന്നു. അഡ്വ കെ രാമന്‍പിള്ളയുടെ അടക്കം പേരെടുത്ത് പറഞ്ഞായിരുന്നു നന്ദി പറച്ചില്‍. എന്നെ സപ്പോര്‍ട്ട് ചെയ്ത് ഒന്‍പത് വര്‍ഷക്കാലം ജീവിപ്പിച്ച ഒരുപാട് പേരുണ്ട് വിവിധ മേഖലകളില്‍. അവരോട് നന്ദി പറയുന്നു. പേരെടുത്ത് പറഞ്ഞാല്‍ തീരില്ല. അവരോടെല്ലാം ആത്മാര്‍ഥമായി നന്ദി പറയുന്നുവെന്നും ദിലീപ് വ്യക്തമാക്കി.

actress attacked case; actor dileep response

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗൂഢാലോചന തെളിയിക്കാനായില്ല, ദിലീപിനെ വെറുതെ വിട്ടു; നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികൾ കുറ്റക്കാർ

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു; അഞ്ചു കാരണങ്ങള്‍

ട്രംപ് ഇടപെട്ട് ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; കംബോഡിയയില്‍ വ്യോമാക്രമണം നടത്തി തായ്ലന്‍ഡ്, വീണ്ടും സംഘര്‍ഷം

'ഐ വാണ്ടഡ് ടു റേപ്പ് യു', ശ്വാസം മുട്ടിയിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ മൊഴി

'നടിപ്പ് ചക്രവര്‍ത്തി ഇനി ഒടിടിയില്‍ നടിക്കും'; കാന്തയുടെ ഒടിടി റിലീസ് തിയ്യതി

SCROLL FOR NEXT