meenakshi ഫെയ്സ്ബുക്ക്
Kerala

'നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കും'; പിണറായി സര്‍ക്കാരിനെ പുകഴ്ത്തി മീനാക്ഷി

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ചലച്ചിത്രതാരം മീനാക്ഷി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ചലച്ചിത്രതാരം മീനാക്ഷി. നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് 2025- 26 വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റായ 'വര്‍ണ്ണചിറകുകളു'ടെ വേദിയില്‍ മീനാക്ഷി പറഞ്ഞു. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ നടക്കുന്ന വര്‍ണ്ണച്ചിറകുകളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.

നമുക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ കഴിയുന്ന ഒരു മന്ത്രിയാണ് വീണ ജോര്‍ജ് എന്നും മീനാക്ഷി പറഞ്ഞു. താനിവിടെ നില്‍ക്കുന്നതും അതിനുള്ള അവസരം ലഭിച്ചതും സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണ്. നമ്മെ കേള്‍ക്കാന്‍ ആളുള്ള കാലഘട്ടമാണ് കേരളത്തിലേതെന്നും മീനാക്ഷി പറഞ്ഞു. 22 മത്സരയിനങ്ങളിലായി 1000 വിദ്യാര്‍ഥികളാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉജ്ജ്വല ബാല്യ പുരസ്‌കാരവും സമ്മാനിച്ചു. വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളാണ് വര്‍ണ്ണചിറകുകളുടെ ഭാഗമാകുന്നത്.

പഠനത്തോടൊപ്പം വിവിധ കലാ, കായിക, സാംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി വിദ്യാര്‍ത്ഥികളുടെ വേദിയായി വര്‍ണ ചിറകുകള്‍ മാറി. ഇത്തവണ നിര്‍ഭയ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോമുകളിലെ കുട്ടികളെയും ഉള്‍പ്പെടുത്തി 22 മത്സര ഇനങ്ങളിലായി 1000ത്തോളം പേരാണ് ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

actress meenakshi praises kerala government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ്‌; എംഎല്‍എ സ്ഥാനത്തിന് അയോഗ്യത

സൂപ്പര്‍ ഇന്നിങ്‌സുമായി സഞ്ജുവും രോഹനും; ജാര്‍ഖണ്ഡിനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം

പുഴുങ്ങിയ മുട്ട എത്ര സമയം വരെ സൂക്ഷിക്കാം

4 മാസം, ചികിത്സാ ചെലവുകള്‍ ഭാരിച്ചത്; ചികിത്സയും നീണ്ടു പോയേക്കാം; രാജേഷ് കേശവിന്റെ ആരോഗ്യനിലയെക്കുറിച്ച് സുഹൃത്ത്

ഉറങ്ങിയാൽ കുടവയർ കുറയും!

SCROLL FOR NEXT