കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില് താന് മത്സരിക്കുന്നു എന്ന വാര്ത്ത നിഷേധിച്ച് നടി പാര്വതി തിരുവോത്ത്. മത്സരിക്കുന്നു എന്നത് സംബന്ധിച്ച് ഒരു മാധ്യമത്തില് വന്ന വാര്ത്തയുടെ ലിങ്ക് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പാര്വതിയുടെ പ്രതികരണം.
'വാസ്തവവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം വാര്ത്തകള് നല്കുന്നത് ലജ്ജാവഹമാണ്. ഒരു പാര്ട്ടിയും എന്നെ സമീപിച്ചിട്ടുമില്ല, മത്സരത്തെക്കുറിച്ച് ഞാന് ഒരിക്കലും ഒന്നും പറഞ്ഞിട്ടുമില്ല. ഇതില് ഒരു തിരുത്തല് ആവശ്യപ്പെടുന്നു'വെന്ന് പാര്വതി പറഞ്ഞു.
മുഖംനോക്കാതെ നിലപാട് പറയുന്ന പാര്വതിയെ മത്സരിപ്പിച്ചാല് യുവതലമുറയുടെ പിന്തുണ കിട്ടുമെന്ന സാഹചര്യത്തിലാണ് മത്സരിപ്പിക്കാനുള്ള നീക്കമെന്നായിരുന്നു റിപ്പോര്ട്ടുകള്. ഡല്ഹിയില് കര്ഷകസമരത്തെക്കുറിച്ച് ഈയിടെ പാര്വതി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില് വലിയ ചര്ച്ചയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates