Sanusha samakalikamalayalam
Kerala

നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി അപമര്യാദയായി പെരുമാറി; നടി സനുഷ പൊലീസില്‍ പരാതി നല്‍കി

ചൊവ്വാഴ്ച രാത്രി ഏഴിന് കണ്ണൂര്‍ നഗരത്തിലാണ് സനുഷയും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം നടന്നത്. സനുഷയോടിച്ച കാര്‍ ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് കുറുകെയിട്ടു ഡ്രൈവര്‍ തടയുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ട്രാഫിക്ക് നിയമം ലംഘിച്ചു ബസോടിക്കുകയും നടുറോഡില്‍ തന്റെ കാര്‍ തടഞ്ഞു നിര്‍ത്തി അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി നടി സനുഷ. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലാണ് സനുഷ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രി എട്ടരയ്ക്കാണ് സനുഷ പരാതി നല്‍കാന്‍ എത്തിയത്.

ചൊവ്വാഴ്ച രാത്രി ഏഴിന് കണ്ണൂര്‍ നഗരത്തിലാണ് സനുഷയും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം നടന്നത്. സനുഷയോടിച്ച കാര്‍ ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് കുറുകെയിട്ടു ഡ്രൈവര്‍ തടയുകയായിരുന്നു. പ്രകോപിതരായ ബസ് ജീവനക്കാര്‍ സനുഷയോടും അച്ഛന്‍, അമ്മ എന്നിവരോട് കയര്‍ത്തു സംസാരിക്കുകയും സനുഷയുടെ അനുമതിയില്ലാതെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇതേ തുടര്‍ന്നാണ് കുടുംബം കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടെരിക്ക് പരാതി നല്‍കിയത്.

തുടര്‍ന്ന് പൊലീസ് ബസ് ജീവനക്കാരെ വിളിച്ചു വരുത്തി താക്കീത് നല്‍കി വിട്ടയച്ചു. കേസിന് താല്‍പ്പര്യമില്ലെന്ന് പറഞ്ഞതോടെ നിയമനടപടികള്‍ ഒഴിവാക്കുകയായിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ വളരെ രഹസ്യമായാണ് സനുഷ പരാതി നല്‍കാനെത്തിയത്. ഉന്നത വിദ്യാഭ്യാസത്തിന് ലണ്ടനില്‍ പഠിക്കുന്ന സനുഷ നവരാത്രി ആഘോഷങ്ങള്‍ക്കായാണ് നാട്ടിലെത്തിയത്. കാഴചയെന്ന സിനിമയിലൂടെ ബാലതാരമായി വന്ന സനുഷ ദിലീപ്, പൃഥിരാജ് തുടങ്ങിയ മുന്‍നിര താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.

Actress Sanusha files police complaint after man stops car in middle of road and behaves rudely

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT