Cabinet decisions 
Kerala

പ്ലസ് വണ്ണിന് അധിക സീറ്റ്; കോഴിക്കോട് സിബിജി പ്ലാന്റ് സ്ഥാപിക്കും; മന്ത്രിസഭാ തീരുമാനങ്ങള്‍

ഇടുക്കി, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എയര്‍സ്ട്രിപ്പുകളുടെ സാധ്യതാ പഠനം നടത്തുന്നതിനായി റൈറ്റ്സ്-കിഫ്‌കോണ്‍ സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയിഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍, ആവശ്യപ്പെടുന്ന സ്‌കുളുകള്‍ക്ക്, നിയമപ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടോ എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ 2025-2026 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്ണില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നമന്ത്രിസഭാ യോഗം (Cabinet decisions)തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായാവും ഇത്.

മറ്റ് തീരുമാനങ്ങള്‍

പ്രജിലയ്ക്ക് ചികിത്സാ ധനസഹായം

ഉത്തര്‍പ്രദേശില്‍ നടന്ന 44-ാമത് ജൂനിയര്‍ ഗേള്‍സ് ദേശീയ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിനിടയ്ക്ക് പരിക്ക് പറ്റിയ പ്രജിലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചികിത്സാ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. ചികിത്സാ ചെലവായ 1,50, 051 രൂപയാണ് അനുവദിക്കുക.

ഹൈക്കോടതിയില്‍ ഗവ. പ്ലീഡര്‍ നിയമനം

ഹൈക്കോടതിയില്‍ സീനിയര്‍ ഗവ.പ്ലീഡര്‍മാരായി പി.ജി. പ്രമോദ്, വിദ്യാ കുര്യോക്കോസ്, ഇ.സി. ബിനീഷ്, ശ്യാംപ്രശാന്ത് ടി.എസ്, ആഷി എം.സി എന്നിവരെയും ഗവ.പ്ലീഡര്‍മാരായി ജസ്സി എസ്. സലിം, സുനില്‍നാഥ് എന്‍.ബി, യു. ജയകൃഷ്ണന്‍, ഹസ്ത മോള്‍ എന്‍.എസ്, വി.എ ഹരിത, അജിത് മുരളി എന്നിവരെയും നിയമിച്ചു.

ഗവണ്‍മെന്റ് പ്ലീഡര്‍

ആലപ്പുഴ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ലെജിത ഡിക്രൂസ്. പി.ബി. യെ നിയമിക്കും.

എയര്‍സ്ട്രിപ്പ് സാധ്യതാ പഠനം: ടെണ്ടര്‍ അംഗീകരിച്ചു

ഇടുക്കി, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എയര്‍സ്ട്രിപ്പുകളുടെ സാധ്യതാ പഠനം നടത്തുന്നതിനായി റൈറ്റ്സ്-കിഫ്‌കോണ്‍ സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചു.

സി ബി ജി പ്ലാന്റ്

കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഞെളിയന്‍പറമ്പില്‍ സി ബി ജി പ്ലാന്റ് സ്ഥാപിക്കും. ഇതിന് ബി.പി.സി.എല്ലിനെ ചുമതലപ്പെടുത്തും.

സര്‍ക്കാര്‍ ഗ്യാരണ്ടി

കേരള കാഷ്യു ബോര്‍ഡ് ലിമിറ്റഡിന് കേരള ബാങ്കില്‍ നിന്നും 50 കോടി രൂപ ഒറ്റത്തവണ അഡ് ഹോക് ക്രെഡിറ്റ് വായ്പ ലഭിക്കുന്നതിന് 6 മാസത്തേയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും.

ബസ് സ്റ്റാന്റ് കോംപ്ലക്‌സ് കം മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ്

തളിപ്പറമ്പ് മണ്ഡലത്തിലെ ആന്തൂര്‍ നഗരസഭയില്‍ പറശ്ശിനിക്കടവ് ബസ് സ്റ്റാന്റ് കോംപ്ലക്‌സ് കം മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് പദ്ധതി കിഫ്ബിയുടെ വാര്‍ഷിക കടമെടുപ്പിനുള്ള പലിശ നിരക്കില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍വ്വഹിക്കുന്നതിന് അനുമതി നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കിഫ്ബി പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായ ഇംപാക്ട് കേരളയെ ഇതിന് ചുമതലപ്പെടുത്തി.

തസ്തിക

കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട് എന്നീ തസ്തികകള്‍ താത്കാലികമായി സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം നടത്തും.

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കീഴിലുള്ള പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 13 സ്ഥരം തസ്തികകള്‍ സൃഷ്ടിക്കും. 95 തസ്തികകളില്‍ കരാര്‍ നിയമനം നടത്താനും അനുമതി നല്‍കി.

കാലാവധി ദീര്‍ഘിപ്പിച്ചു

ഹോര്‍ട്ടികോര്‍പ്പില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായുമുള്ള ജെ. സജീവിന്റെ സേവന കാലാവധി 25.03.2025 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

SCROLL FOR NEXT