ADGP M R Ajith Kumar ഫെയ്സ്ബുക്ക്
Kerala

'രക്ഷാപ്രവർത്തനം' പാളി; എഡിജിപി എം ആർ അജിത്കുമാറിന് സസ്പെൻഷൻ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഡി.ജി.പി റിപ്പോർട്ട് നൽകിയതിന് പിന്നാലെ നടപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റവും തുടർന്നുണ്ടായ കേസ് അന്വേഷണവും അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കേസിലെ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ജീവനക്കാരെ സംരക്ഷിക്കാൻ ക്രമവിരുദ്ധമായി ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി കേസ് ഡയറിയിലെ ഫയലുകളിൽ തിരുത്തൽ വരുത്താൻ അജിത് കുമാർ കീഴുദ്യോഗസ്ഥരെ നിർബന്ധിച്ചതായും നിർദ്ദേശങ്ങൾ നൽകിയതായും എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഡിജിപിയുടെ ഇടപെടലും എസ്ഐടിയുടെ നിർണ്ണായക കണ്ടെത്തലും

കേസ് അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങളുടെ ഫോൺ സംഭാഷണങ്ങൾ, സാക്ഷിമൊഴികൾ, സാഹചര്യതെളിവുകൾ എന്നിവ കൃത്യമായി ശേഖരിച്ചാണ് എ.ഡി.ജി.പി കുറ്റക്കാരനാണെന്ന നിഗമനത്തിൽ എസ്.ഐ.ടി എത്തിയത്.

ആദ്യം നൽകിയ പ്രാഥമിക റിപ്പോർട്ടിൽ അജിത് കുമാറിന്റെ പങ്ക് വ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നില്ല. തുടർന്ന് ഉന്നതതല ഇടപെടലുകളിൽ വ്യക്തത വരുത്താൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചതോടെയാണ് എസ്ഐടി വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്.

എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിൽ നിന്നും സംസ്ഥാന പൊലീസ് മേധാവി രേഖാമൂലം വിശദീകരണം തേടിയിരുന്നു. കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്നു പറയുന്ന സമയത്ത് താൻ മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്നാണ് ഡിജിപിക്ക് നൽകിയ മറുപടിയിൽ അജിത്കുമാർ അവകാശപ്പെട്ടത്. ഇതുസംബന്ധിച്ച യാത്രാരേഖകളും കൈമാറിയിരുന്നു. കേസ് ഡയറി തിരുത്താൻ ഓഫിസിലെ ഗ്രേഡ് എസ്ഐമാർക്കു നിർദേശം നൽകിതായുള്ള ആരോപണവും അദ്ദേഹം നിഷേധിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ മറുപടിയും എസ്ഐടി കണ്ടെത്തലുകളും ഉൾപ്പെടുത്തിയ റിപ്പോർട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഡിജിപി കൈമാറിയതിന് പിന്നാലെയാണ് സർക്കാരിന്റെ സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്. ഡിജിപിയായി സ്ഥാനക്കയറ്റം നേടാനുള്ള അജിത്ത്കുമാറിൻറെ സാധ്യതകളും ഇതോടെ അടഞ്ഞു.

Senior IPS officer and ADGP M.R. Ajith Kumar has been placed under suspension following a damning report by the Special Investigation Team (SIT) revealing his direct involvement in sabotaging the investigation into the Alappuzha assault case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചിട്ടിയാണോ എസ്‌ഐപിയാണോ നല്ലത്?; അറിയാം വിശദമായി

മുട്ടയെക്കാൾ പ്രോട്ടീൻ, ​പട്ടാണിയെ ചില്ലറക്കാരനായി കാണരുത്, പതിവാക്കാം ഡയറ്റിൽ

'ശബരിമലയുടെ സുവര്‍ണകാലം തുടങ്ങും; പരിഹാരക്രിയകളും പ്രായശ്ചിത്ത പൂജകളെല്ലാം ചെയ്യും'; തന്ത്രി നിയമനത്തിന് മൂന്നംഗ സമിതി

'അല്‍-സമൂം' ഉഷ്ണക്കാറ്റ്; കുവൈത്തില്‍ കടുത്ത ചൂടും പൊടിക്കാറ്റും, യാത്രികര്‍ക്ക് മുന്നറിയിപ്പ്

പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്