ചിട്ടിയാണോ എസ്‌ഐപിയാണോ നല്ലത്?; അറിയാം വിശദമായി

യഥാര്‍ഥത്തില്‍ ഇവ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം
Chitty or SIP
Chitty or SIPFILE
Edited By:
Updated on
1 min read

ആദ്യമായി നിക്ഷേപം നടത്താന്‍ പോകുന്നവരെ സംബന്ധിച്ച് അവരുടെ മുന്നില്‍ ചിട്ടിയാണോ എസ്‌ഐപിയാണോ നല്ലത് എന്ന ചോദ്യം ഉയരാം. ഓരോ വ്യക്തിയുടെയും ലക്ഷ്യങ്ങളെയും സാമ്പത്തിക ആവശ്യങ്ങളെയും മുന്‍നിര്‍ത്തി വേണം ഇതില്‍ ഏത് തെരഞ്ഞെടുക്കണമെന്ന തീരുമാനം സ്വീകരിക്കേണ്ടത് എന്ന് വിദഗ്ധര്‍ പറയുന്നു.

ചിട്ടിയില്‍ നിക്ഷേപിച്ചാല്‍ ഏകദേശം ആറു ശതമാനം റിട്ടേണാണ് ലഭിക്കുക. എന്നാല്‍ എസ്‌ഐപിയിലാണെങ്കില്‍ ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കാം. എന്നാല്‍ ദീര്‍ഘകാലം മുന്‍നിര്‍ത്തി എസ്‌ഐപിയില്‍ നിക്ഷേപിച്ചാല്‍ മാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂ എന്ന കാര്യം ഓര്‍ക്കണമെന്നും വിദഗ്ധര്‍ പറയുന്നു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും പരിഗണിക്കേണ്ട ഘടകമാണ്.

യഥാര്‍ഥത്തില്‍ ഇവ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചിട്ടിയിലാണെങ്കില്‍ കാലാവധി കഴിയുമ്പോള്‍ എത്ര കിട്ടുമെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കും. ചിട്ടി ആരംഭിച്ച ശേഷം വിളിച്ചെടുത്ത് ലോണാക്കി മാറ്റുന്നതിനുള്ള ഓപ്ഷന്‍ ഉണ്ട്. അതുകൊണ്ട് പണത്തിന്റെ ആവശ്യകത അനുസരിച്ച് വേണം ചിട്ടി വേണോ എസ്‌ഐപി വേണോ എന്ന് തീരുമാനിക്കേണ്ടത് എന്നും വിദഗ്ധര്‍ പറയുന്നു.

എസ്‌ഐപിയില്‍ മാസം 5000 രൂപ വീതം പത്തുവര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി കഴിയുമ്പോള്‍ 11.5 ലക്ഷം രൂപ കിട്ടാം. ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. അതേസമയം ചിട്ടിയിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കൊണ്ട് 7,20,000 രൂപയാണ് കിട്ടുക. ഏകദേശം നാലര ലക്ഷം രൂപയില്‍ കൂടുതല്‍ വ്യത്യാസം ഇവ തമ്മില്‍ ഉണ്ടാവും. നിക്ഷേപം മാത്രം ലക്ഷ്യമിട്ടാണ് നിക്ഷേപിക്കുന്നതെങ്കില്‍ എസ്‌ഐപിയാണ് മികച്ചത്. എന്നാല്‍ നിക്ഷേപിച്ച ശേഷം ഉടന്‍ തന്നെ വിളിച്ചെടുക്കാനും ലോണ്‍ പോയിന്റ് ഓഫ് വ്യൂവിലുമാണ് ചേരുന്നതെങ്കില്‍ ചിട്ടിയാണ് നല്ലത്. ഓരോരുത്തരുടെയും പണത്തിന്റെ ആവശ്യം മനസിലാക്കി വേണം ഏത് തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.

Chitty or SIP
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഏതാണ് നല്ലത്?, സുകന്യ സമൃദ്ധി യോജന vs എസ്‌ഐപി; താരതമ്യപഠനം
Chitty or SIP
എടിഎം പിന്‍ എന്തുകൊണ്ട് നാല് അക്കങ്ങളായി? പിന്നിലുണ്ടൊരു കൗതുകം
Summary

Is Chitty or SIP better?; Know in detail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com