എടിഎം പിന്‍ എന്തുകൊണ്ട് നാല് അക്കങ്ങളായി? പിന്നിലുണ്ടൊരു കൗതുകം

1967 ജൂണ്‍ 27 ന് ലണ്ടനിലെ ബാര്‍ക്ലേസ് ബാങ്ക് ശാഖയിലാണ് ലോകത്തിലെ ആദ്യത്തെ എടിഎം സ്ഥാപിച്ചത്.
Why ATM PINs have only 4 digits? The reason behind this
ATM
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പണം പിന്‍വലിക്കാന്‍ എടിഎമ്മുകളില്‍ പോകാറില്ലേ? എന്നാല്‍ എടിഎം പിന്‍ എന്തുകൊണ്ട് നാല് അക്കങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്. ഇതിനുള്ള ഉത്തരം അറിയാന്‍ ആദ്യകാലങ്ങളിലെ എടിഎം സാങ്കേതികവിദ്യയെ കുറിച്ചും എടിഎം കണ്ടുപിടിച്ച വ്യക്തിയുടെ ഭാര്യയുടെ നിര്‍ദേശവും എന്താണെന്നറിഞ്ഞാല്‍ മതി.

1967 ജൂണ്‍ 27 ന് ലണ്ടനിലെ ബാര്‍ക്ലേസ് ബാങ്ക് ശാഖയിലാണ് ലോകത്തിലെ ആദ്യത്തെ എടിഎം സ്ഥാപിച്ചത്. സ്‌കോട്ട്‌ലന്‍ഡിലെ ജോണ്‍ ഷെപ്പേര്‍ഡ് ബാരണാണ് ഈ എടിഎം കണ്ടുപിടിച്ചത്. എടിഎം സിസ്റ്റം രൂപകല്‍പ്പന ചെയ്യുമ്പോള്‍, മെഷീനില്‍ സുരക്ഷയുടെ ഭാഗമായി ഷെപ്പേര്‍ഡ് ബാരണ്‍ തുടക്കത്തില്‍ ആറ് അക്ക പിന്‍ ഉപയോഗിക്കാനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഭാര്യ കരോലിന പറഞ്ഞതനുസരിച്ച് ഇത് നാല് അക്കങ്ങളാക്കുകയായിരുന്നു. ആറ് അക്കങ്ങള്‍ ആദ്യം നല്‍കിയപ്പോള്‍ ഓര്‍മിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഭാര്യയുടെ നിര്‍ദേശമനുസരിച്ച് അക്കങ്ങളുടെ എണ്ണം കുറച്ചത്. സാധാരണക്കാര്‍ക്ക് ഓര്‍ത്തുവെയ്ക്കാന്‍ ഏറ്റവും എളുപ്പം നാല് അക്കങ്ങളാണെന്നും കരോലിന പറഞ്ഞു. വൈകാതെ ഇത് ലോകമെമ്പാടുമുള്ള മാനദണ്ഡമായി മാറുകയുമായിരുന്നു.

4 അക്ക പിന്‍ നമ്പറിന് പിന്നിലെ ശാസ്ത്രം

ഈ തീരുമാനത്തിന് ശാസ്ത്രീയമായ ഒരു വിശദീകരണമുണ്ട്. മനഃശാസ്ത്രജ്ഞനായ ജോര്‍ജ്ജ് എ. മില്ലറുടെ ഷോര്‍ട്ട് ടേം മെമ്മറി ഗവേഷണം അനുസരിച്ച് ഒരു ശരാശരി വ്യക്തിക്ക് അവരുടെ ഷോര്‍ട്ട് ടേം മെമ്മറിയില്‍ ഒരേസമയം അഞ്ച് മുതല്‍ ഒമ്പത് വരെ വിവരങ്ങള്‍ മാത്രമേ സൂക്ഷിക്കാന്‍ കഴിയൂ. ഒരു സാധാരണ വ്യക്തിക്ക് ഒരു ചെറിയ സംഖ്യ ഓര്‍മിക്കുന്നതാണ് ഏറ്റവും എളുപ്പം. അതിനാല്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ നാലക്ക സംഖ്യ മറക്കാതെ മനസ്സില്‍ സൂക്ഷിക്കാന്‍ സാധിക്കും. അതായത് ഈ സംഖ്യ മറക്കാതിരിക്കാന്‍ ഡയറിയിലോ മറ്റോ കുറിച്ചു വെയ്‌ക്കേണ്ട ആവശ്യമില്ലെന്നര്‍ഥം.

മാത്രമല്ല നാല് അക്ക നമ്പറിന് പോലും 10,000 കോമ്പിനേഷനുകള്‍ സൃഷ്ടിക്കാന്‍ കഴിയും. അതായത് നിങ്ങളുടെ പിന്‍ കോഡ് ആരെങ്കിലും മോഷ്ടിച്ചാല്‍ അവര്‍ക്ക് 10,000 തവണ പിന്‍കോഡ് അടിച്ച് ശ്രമിക്കേണ്ടിവരും. നിലവിലെ സംവിധാനത്തില്‍, മൂന്ന് തെറ്റായ പിന്‍ കോഡുകള്‍ മാത്രമുള്ള കാര്‍ഡുകള്‍ ബാങ്കുകള്‍ ബ്ലോക്ക് ചെയ്യുന്നു.

ചില ബാങ്കുകള്‍ ഇപ്പോള്‍ ആറ് അക്ക പിന്‍ നമ്പറുകള്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?

ചില അന്താരാഷ്ട്ര ബാങ്കുകള്‍ മറ്റൊരു സുരക്ഷാ പാളി ചേര്‍ക്കാന്‍ നിര്‍ബന്ധിത ആറ് അക്ക പിന്‍ നമ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ലോകമെമ്പാടും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഫോര്‍മാറ്റ് നാലക്ക പിന്‍ തന്നെയാണ്.

Why ATM PINs have only 4 digits? The reason behind this
അദാനി ഗ്രൂപ്പിന്റെ വിമാന കമ്പനി വരുന്നു? നിയമത്തില്‍ ഇളവ് തേടി അപേക്ഷ നല്‍കി
Why ATM PINs have only 4 digits? The reason behind this
ഒറ്റ തവണ നിക്ഷേപം, അടുത്ത നിമിഷം മുതല്‍ ആജീവനാന്ത പെന്‍ഷന്‍; അറിയാം എല്‍ഐസിയുടെ 'മാജിക് പ്ലാന്‍'
Summary

Why ATM PINs have only 4 digits? The reason behind this

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com