മുഖ്യമന്ത്രി പിണറായി വിജയൻ, എഡിജിപി എം ആർ അജിത് കുമാർ  ഫയൽ
Kerala

ശബരിമല ഡ്യൂട്ടിയില്‍നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി, എസ് ശ്രീജിത്തിന് ചുമതല

എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ മാറ്റം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയില്‍നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി ഡിജിപിയുടെ ഉത്തരവ്. മണ്ഡല ഉത്സവത്തിന്റെ കോഡിനേറ്റര്‍ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റി പകരം പൊലീസ് ആസ്ഥാനത്തെ എഡിജിപി  എസ് ശ്രീജിത്തിനാണ് ചുമതല.

എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ മാറ്റം. ശബരിമല കോഡിനേറ്റര്‍ സ്ഥാനത്തുനിന്ന് അജിത്കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡും ആഭ്യന്തരവകുപ്പിന് കത്ത് നല്‍കിയിരുന്നു.

നേരത്തെ ശബരിമല മണ്ഡല-മകര വിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സുപ്രധാന യോഗത്തില്‍ നിന്ന് ക്രമസമാധാന ചുമതലയുള്ള അജിത് കുമാറിനെ ഒഴിവാക്കിയിരുന്നു. വരുന്ന സീസണില്‍ സുരക്ഷ ക്രമീകരണങ്ങളും മേഖലയിലാകെയുള്ള പൊലീസ് വിന്യാസവും സംബന്ധിച്ച വിശദമായ പദ്ധതി രേഖ അവതരിപ്പിക്കേണ്ടിയിരുന്നത് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് അജിത് കുമാറിനെ ഒഴിവാക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT