മാര്‍ ജോസഫ് പാംപ്ലാനി SM ONLINE
Kerala

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം; മാര്‍ ജോസഫ് പാംപ്ലാനിക്ക് ചുമതല

തലശേരി ആര്‍ച്ച് ബിഷപ്പിന്റെ ചുമതല കൂടാതെയാണ് പുതിയ ചുമതല.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അവസാനിപ്പിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി മാര്‍ ജോസഫ് പാംപ്ലാനിയെ നിയമിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പിന്റെ ചുമതല കൂടാതെയാണ് പുതിയ ചുമതല.

വത്തിക്കാനില്‍നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബോസ്‌കോ പൂത്തൂര്‍ ഒഴിഞ്ഞതില്‍ പ്രതിഷേധിച്ച വിശ്വാസികള്‍ ആഹ്ലാദ പ്രകടനം നടത്തുകയും പളളി മണി മുഴക്കുകയും ചെയ്തു.

ബിഷപ്പ് ബോസ്‌കോ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് ഒഴിയാന്‍ സന്നദ്ധതി അറിയിച്ചിരുന്നു. പ്രായം കണക്കിലെടുത്താണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആവശ്യം സിനഡ് അംഗീകരിച്ചതായാണ് സൂചന. നേരത്തേയും മാര്‍ ബോസ്‌കോ പുത്തൂര്‍ സിനഡില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT