Akhil asok 
Kerala

ആടിനെ വില്‍ക്കാനുണ്ടെന്ന് പരസ്യം, സ്ത്രീകളെ പീഡിപ്പിച്ച് മുങ്ങും; യുവാവ് പിടിയില്‍

രണ്ടു കുട്ടികളുള്ള യുവതിയുടെ ഭര്‍ത്താവ് മരിച്ചതാണ്. വിവാഹം ചെയ്യാമെന്നു വിശ്വസിപ്പിച്ച് അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് എരുവേശി തുരുത്തേല്‍ വീട്ടില്‍ അഖില്‍ അശോകനെയാണ് (27) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അഖില്‍ അശോകന്‍ ആട് വില്‍പ്പനയുമായി ബന്ധപ്പെട്ട് തന്റെ മൊബൈല്‍ നമ്പര്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട യുവതി നമ്പരില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഇവര്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ട് പരിചയത്തിലായി. രണ്ടു കുട്ടികളുള്ള യുവതിയുടെ ഭര്‍ത്താവ് മരിച്ചതാണ്. വിവാഹം ചെയ്യാമെന്നു വിശ്വസിപ്പിച്ച് അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായി. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. ഇതോടെ അഖില്‍ അശോകന്‍ കടന്നുകളയുകയായിരുന്നു.

യുവതി അടൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ ഡിവൈഎസ്പി ജി.സന്തോഷ് കുമാര്‍, എസ്എച്ച്ഒ ശ്യാം മുരളി, എസ്‌ഐമാരായ സുനില്‍ കുമാര്‍, രാധാകൃഷണന്‍, സീനിയര്‍ സിപിഒ ശ്രീജിത്ത്, സിപിഒമാരായ എസ്.ഒ.ശ്യാംകുമാര്‍, ആര്‍ രാജഗോപാല്‍, രാഹുല്‍ ജയപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് അഖില്‍ അശോകനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ അവസ്ഥ മോശമായതിനാല്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

A man has been arrested in the incident of raping a married woman on the promise of marriage, impregnating her, and then fleeing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT