അപകടത്തില്‍ മറിഞ്ഞ ടാങ്കര്‍ ലോറി/ ടെലിവിഷന്‍ ദൃശ്യം 
Kerala

അടൂരില്‍ ടാങ്കര്‍ മറിഞ്ഞു; ഇന്ധനം ചോരുന്നു; സംസ്ഥാനപാതയില്‍ ഗതാഗത തടസം

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇന്ധന ടാങ്കര്‍ അടൂര്‍ കിളിവയലില്‍ വച്ച് എതിര്‍ദിശയില്‍ വന്ന വാനുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അടൂര്‍ കിളിവയലില്‍ ഇന്ധന ടാങ്കര്‍ വാനുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ടാങ്കറില്‍ നിന്നുള്ള ഇന്ധന ചോര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു.

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇന്ധന ടാങ്കര്‍ അടൂര്‍ കിളിവയലില്‍ വച്ച് എതിര്‍ദിശയില്‍ വന്ന വാനുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. പത്തനംതിട്ട, അടൂര്‍, കൊട്ടരാക്കര എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി ഇന്ധന ചോര്‍ച്ചയില്‍ നിന്ന് തീപടരുന്നത് ഒഴിവാക്കാനുള്ള കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.

വലിയ തോതിലുള്ള ജനവാസമേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ വാന്‍, ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ...'; വൈകാരിക കുറിപ്പുമായി അതിജീവിത

'റിവേര്‍സ് ബാങ്ക് ഓഫ് ഇന്ത്യ', സിനിമയില്‍ ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് നല്‍കി സാധനം വാങ്ങി, ആര്‍ട്ട് അസിസ്റ്റന്റ് പിടിയില്‍

ഈ ഒരു ഐറ്റം മതി, കൈകളിലേയും അടുക്കളയിലേയും രൂക്ഷ ​ഗന്ധം മാറാൻ

'രണ്ട് മക്കളുണ്ട്, കുടുംബം പോറ്റുന്നതിനായാണ് വന്നത്, ഒരു കേസില്‍ പോലും പ്രതിയല്ല'

'എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ?'; ചോദ്യവുമായി ഭാഗ്യലക്ഷ്മി

SCROLL FOR NEXT