എംജി കണ്ണൻ കുടുംബത്തിനൊപ്പം/ ഫേയ്സ്ബുക്ക് 
Kerala

തെരഞ്ഞെടുപ്പ് ചൂടിലും അച്ഛൻ സ്നേഹം മറന്നില്ല, മകനെയും കൊണ്ട് കണ്ണൻ ആർസിസിയിൽ 

രക്താർബുദത്തിനു ചികിത്സയിലുള്ള ഒമ്പതുവയസ്സുകാരന്‍ മകന്‍ ശിവകിരണിനു വേണ്ടിയാണ് കണ്ണൻ ആർസിസിയിൽ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലാണ്, മണ്ഡലത്തിൽ നിന്ന് മാറി നിൽക്കാനാവാതെ പ്രചാരണം ചൂടുപിടിച്ചിരിക്കുകയാണ്. എന്നാൽ മകനെയും എടുത്ത് ആർസിസിയിലേക്ക് പോകുമ്പോൾ തെരഞ്ഞെടുപ്പായിരുന്നില്ല കണ്ണന്റെ മനസിൽ. മകന്റെ രോ​ഗം മാറണമെന്ന പ്രാർത്ഥനകൾ മാത്രമായിരുന്നു. അടൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണനാണ് പ്രചാരണത്തിരക്കുകൾ മാറ്റിവച്ച് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്.

രക്താർബുദത്തിനു ചികിത്സയിലുള്ള ഒമ്പതുവയസ്സുകാരന്‍ മകന്‍ ശിവകിരണിനു വേണ്ടിയാണ് കണ്ണൻ ആർസിസിയിൽ എത്തിയത്. മൂന്നരവര്‍ഷമായി ശിവകിരണ്‍ ആര്‍സിസിയില്‍ ചികിത്സയിലാണ്. ആദ്യ രണ്ടുവര്‍ഷം തുടര്‍ച്ചയായി തിരുവനന്തപുരത്ത് താമസമാക്കിയായിരുന്നു ചികിത്സ. പുരോഗതിയുണ്ടായതോടെ മൂന്നുമാസത്തിലൊരിക്കലായി പരിശോധന.

അതിനിടെയാണ് മകന് അസുഖം കൂടിയത്. തെരഞ്ഞെടുപ്പ് തിരക്കിലായതിനാൽ ഭാര്യ സജിതാമോൾക്കൊപ്പം ശിവകിരണിനെ ആശുപത്രിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. എന്നാൽ അച്ഛൻ കൂടി വരണമെന്ന് മകൻ നിർബന്ധം പിടിച്ചതോടെ പ്രവർത്തകരെ വിളിച്ചു പ്രചാരണസമയം പുനഃക്രമീകരിക്കുകയായിരുന്നു. മകനുമായി മടങ്ങിയെത്തിയശേഷം വൈകുന്നേരത്തോടെയാണ് ഇദ്ദേഹം പ്രചാരണപരിപാടികളില്‍ സജീവമായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Bypoll results LIVE | തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍

റെയിൽ ഗതാഗതത്തിലെ വലിയ തടസ്സമൊഴിയുന്നു; ഷൊർണ്ണൂർ - വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം

'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍