ഹൈക്കോടതി, ഫയല്‍ ചിത്രം 
Kerala

'മാധ്യമങ്ങള്‍ ഉത്തരവാദിത്വം കാണിക്കണം; പരാമര്‍ശങ്ങളുടെ പേരില്‍ കമന്റ് വേണ്ട'

സ്വകാര്യതയ്ക്കുള്ള അവകാശം ഭരണകൂടത്തിന്റെയോ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു സ്വകാര്യ സംവിധാനങ്ങളുടെയോ പ്രവര്‍ത്തനത്തിലൂടെ സ്വന്തം മാനത്തിനു കോട്ടം തട്ടാതിരിക്കാനുള്ള അവകാശം കൂടി ഉള്‍പ്പെടുന്നതാണെന്ന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോടതിക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് ഹൈക്കോടതി. ഉത്തരവാദിത്വമുള്ള മാധ്യമപ്രവര്‍ത്തന രീതി കോടതി റിപ്പോര്‍ട്ടിങ്ങില്‍ അവലംബിക്കേണ്ടതുണ്ട്. വാദത്തിനിടെ ജഡ്ജി വാക്കാല്‍ നടത്തുന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നീതീകരിക്കാനാവാത്ത അഭിപ്രായ പ്രകടനം നടത്തുന്നത് ഹര്‍ജിക്കാരുടെ അന്തസ്സിനെ ബാധിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധിന്യായത്തിലാണ് ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, സിപി മുഹമ്മദ് നിയാസ് എന്നിവരുടെ പരാമര്‍ശങ്ങള്‍. അക്കാദമിക് കാര്യങ്ങള്‍ക്ക് മറ്റു കാരണങ്ങള്‍ കൊണ്ട് മാധ്യമ ശ്രദ്ധ കിട്ടുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുംവിധം കൂടുകയാണ്. കോടതിക്ക് ഇത്തരം അവസരങ്ങളില്‍ നിരന്തരമായുണ്ടാവുന്ന, വഴിതെറ്റിക്കുന്ന മാധ്യമ ചര്‍ച്ചകളെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളെയും നേരിടേണ്ടി വരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ ഇത്തരം ചര്‍ച്ചകളിലേക്കു പോവരുതെന്ന് വീണ്ടും പറയേണ്ടി വരുന്നത് ഇതിനാലാണ്. നീതിന്യായ നടത്തിപ്പില്‍ തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കാനും നിയമവാഴ്ച മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാനും ഇതിലൂടെ കഴിയും. 

വാദത്തിനിടെ ജഡ്ജി വാക്കാല്‍ നടത്തുന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നീതീകരിക്കാനാവാത്ത അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതിലൂടെ ഹര്‍ജിക്കാരുടെ മാനത്തിനുണ്ടാവുന്ന കോട്ടത്തെ അവഗണിക്കാന്‍ മാധ്യമങ്ങള്‍ക്കാവില്ല. ജഡ്ജി കോടതിയില്‍ പറയുന്ന എല്ലാ അഭിപ്രായവും കേസില്‍ അദ്ദേഹത്തിന്റെ നിലപാടല്ല വ്യക്തമാക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ അടുത്തിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭരണകൂടത്തിന്റെയോ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു സ്വകാര്യ സംവിധാനങ്ങളുടെയോ പ്രവര്‍ത്തനത്തിലൂടെ സ്വന്തം മാനത്തിനു കോട്ടം തട്ടാതിരിക്കാനുള്ള അവകാശം കൂടി ഉള്‍പ്പെടുന്നതാണെന്ന് കോടതി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT