അറസ്റ്റിലായ ഗിരീഷ്‌ 
Kerala

വിവാഹാഭ്യര്‍ഥന നിരസിച്ചു; കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി; യുവാവ് അറസ്റ്റില്‍

പാലക്കാട് നെന്മാറ വലതലയിലാണ് അക്രമം നടന്നത്. സതീഷ് കുമാര്‍, ശ്രുതി എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഡ്രൈവര്‍ മേലാര്‍കോട് കൂളിയാട് ഗിരീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സൗഹൃദത്തില്‍ നിന്ന് പിന്‍മാറിയെന്ന വിരോധത്തില്‍ യുവാവ് യുവതിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് നെന്മാറ വലതലയിലാണ് അക്രമം നടന്നത്. സതീഷ് കുമാര്‍, ശ്രുതി എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഡ്രൈവര്‍ മേലാര്‍കോട് കൂളിയാട് ഗിരീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.

നാലുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. വിദേശത്തായിരുന്ന ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയതറിഞ്ഞ് വിവാഹാഭ്യര്‍ഥന നടത്തിയ പ്രതിയോടു താല്‍പര്യമില്ലെന്നു പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ തുടര്‍ന്നും യുവതിയെ ഫോണിലൂടെ നിരന്തരം വിളിച്ചു ശല്യം ചെയ്തിരുന്നതായി ഇവര്‍ പരാതിപ്പെട്ടു.

വിവാഹത്തിനു വഴങ്ങാതെ വന്നതോടെ ഇന്നലെ ഉച്ചയ്ക്ക് 2ന് നീളമുള്ള കത്തിയുമായി വീട്ടില്‍ അതിക്രമിച്ചു കയറി ബെഡ്‌റൂമില്‍ ഉണ്ടായിരുന്ന യുവതിയെ ആക്രമിച്ചതായും തടയാനെത്തിയ അച്ഛനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. യുവതിയുടെ കയ്യിലും മുതുകിലും അച്ഛന്റെ കൈവിരലിലും നെറ്റിയിലുമാണു പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

After a young woman rejected his marriage proposal, a man was arrested for allegedly attacking her and her father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍