ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധന സഹായത്തോടെ നടത്തുന്ന ഗവേഷണ പ്രോജക്ടിലേക്ക് ആണ് നിയമനം.
ICAR-CMFRI
ICAR-CMFRI, Kochi, has announced one Young Professional I vacancy for graduates in relevant marine science fields with 60% marks.ai image
Edited By:
Updated on
2 min read

കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CMFRI)യിൽ യങ് പ്രൊഫഷണൽ I തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധന സഹായത്തോടെ നടത്തുന്ന ഗവേഷണ പ്രോജക്ടിലേക്ക് ആണ് നിയമനം. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23.

ICAR-CMFRI
നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

തസ്തിക: യങ് പ്രൊഫഷണൽ I

ഒഴിവ്: 1

വിദ്യാഭ്യാസ യോഗ്യത: മറൈൻ സയൻസ് , സോളജി, മാരിക്കൾച്ചർ, ഫിഷറീസ് സയൻസ്, മറൈൻ ബയോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം.

അഭികാമ്യ പരിചയം/കഴിവുകൾ:

  • മറൈൻ മത്സ്യങ്ങളുടെ ശേഖരണത്തിലും തിരിച്ചറിയലിലും പ്രായോഗിക പരിചയം

  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം

  • MS Office (Word, Excel, PowerPoint, Access) പരിജ്ഞാനം

  • രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്

  • മികച്ച സംഘടനാ, സമയ മാനേജ്മെന്റ് കഴിവുകൾ

  • ഒരേസമയം വിവിധ ജോലികൾ കൈകാര്യം ചെയ്യാനുള്ള കഴിവ്

  • സമ്മർദത്തിൽ പ്രവർത്തിക്കാനുള്ള കഴിവ്

  • നീന്തൽ പരിജ്ഞാനം

  • കടലിൽ കപ്പലിൽ ജോലി ചെയ്യാനുള്ള കഴിവ്

ICAR-CMFRI
യു.കെ, കാനഡ 'ഔട്ട്' ജർമനി 'ഇൻ'; വിദേശ പഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾക്ക് പുതിയ ചോയ്സ് !

പ്രായപരിധി

അഭിമുഖ തീയതി പ്രകാരം 21 മുതൽ 45 വയസ് വരെ. നിയമാനുസൃത പ്രായ ഇളവ് ലഭിക്കും.

ശമ്പളം

പ്രതിമാസം 30,000 രൂപ ഏകീകൃത വേതനം.

ജോലി സ്ഥലം

ICAR-CMFRI, കൊച്ചി. ജോലിയുടെ ആവശ്യാനുസരണം മറ്റിടങ്ങളിലും നിയമനം ലഭിക്കാം.

ICAR-CMFRI
നഴ്സുമാരെ യു.എ.ഇ വിളിക്കുന്നു ! 1.30 ലക്ഷം ശമ്പളം, 50 ഒഴിവുകൾ; അഭിമുഖം സെപ്റ്റംബർ 26ന്

പ്രധാന നിബന്ധന

പല ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സാമ്പിളിങ് പ്രവർത്തനങ്ങൾക്കായി കപ്പലിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.

നിയമന കാലാവധി

ജോലിയിൽ പ്രവേശിച്ച തീയതി മുതൽ ഒരു വർഷം അല്ലെങ്കിൽ പദ്ധതി പൂർത്തിയാകുന്നതുവരെ, ഏതാണ് ആദ്യം വരുന്നത് അതു വരെയാണ് നിയമനം. പൂർണമായും കരാർ അടിസ്ഥാനത്തിലുള്ള തസ്തികയാണ്.

ICAR-CMFRI
നീതിന്യായ വകുപ്പിൽ നിയമനം; ടൈപ്പിസ്റ്റ്, ഡഫേദർ,ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ !

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകളും സഹിതം deepocean3v2026@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷയോടൊപ്പം Annexure I പൂരിപ്പിച്ച് ഒപ്പിട്ടതും സമർപ്പിക്കണം. മെട്രിക്കുലേഷൻ മുതൽ ലഭിച്ച എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെയും സ്കാൻ ചെയ്ത പകർപ്പുകൾ അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.cmfri.org.in/uploads/jobs/career_6a9951c9d80c6.pdf

ICAR-CMFRI
കുഫോസിൽ 50 അധ്യാപക ഒഴിവുകൾ; യുജിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!
ICAR-CMFRI
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !
ICAR-CMFRI
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ അവസരം! 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, സ്റ്റൈപ്പന്റോട് കൂടി പരിശീലനം
Summary

ICAR-CMFRI, Kochi, has announced one Young Professional I vacancy for graduates in relevant marine science fields with 60% marks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com