മുരളീധരന്‍ പിള്ള ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌
Kerala

പ്രായം വെറും നമ്പറാണന്നേ! 74-ാം വയസില്‍ കഥകളിയില്‍ അരങ്ങേറ്റം കുറിച്ച് മുരളീധരന്‍പിള്ള

അമ്മ ലക്ഷ്മിക്കുട്ടിയമ്മയില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് അരങ്ങില്‍ വേഷം ആടിത്തീര്‍ത്തത്.

ജെയ്സൺ വില്‍സണ്‍

പത്തനംതിട്ട: എന്ത് ചെയ്യണമെങ്കിലും പ്രായത്തെ കുറ്റം പറഞ്ഞിരിക്കുന്നവര്‍ക്ക് ഒരു ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് പത്തനംതിട്ടയില്‍ നിന്നുള്ള കലാകാരന്‍ മുരളീധരന്‍ പിള്ള . 74 ാം വയസില്‍ കലയോടുള്ള തന്റെ അഭിനിവേശം ഒട്ടും ചോരാതെ കഥകളില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇദ്ദേഹം. വേദിയില്‍ കയറുന്നതിന് മുമ്പ് 100 വയസുള്ള തന്റെ അമ്മ ലക്ഷ്മിക്കുട്ടിയമ്മയില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് അരങ്ങില്‍ വേഷം ആടിത്തീര്‍ത്തത്.

2019 മുതല്‍ പടയണി അഭ്യസിക്കാന്‍ തുടങ്ങിയപ്പോള്‍ മുരളീധരന്‍ പിള്ളയ്ക്ക് വയസ് 69. 2023ല്‍ വള്ളിക്കോട് വാഴമുട്ടം താഴൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പടയണിയില്‍ അരങ്ങേറ്റം കുറിച്ചു. ഇതിനിടയില്‍ തൃക്കോവില്‍ ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ നടന്ന 'സീതാസ്വയംവരം' എന്ന നാടകത്തില്‍ ദശരഥന്റെ വേഷവും അഭിനയിച്ചു. കഥകളിയോടും പടയണിയോടുമുള്ള എന്റെ അഭിനിവേശം കുട്ടിക്കാലം മുതല്‍ക്കേ എനിക്കുണ്ട്, അമ്മയുടെ സ്വാധീനം ക്ലാസിക്കല്‍ കലാരൂപങ്ങളെ ആകര്‍ഷിച്ചു, മുരളീധരന്‍ പറയുന്നു.

ജീവിതത്തിലെ ചില ഉത്തരവാദിത്തങ്ങള്‍ മൂലം കലാപരമായ അഭിലാഷങ്ങള്‍ മാറ്റിവെക്കേണ്ടി വന്ന അനുഭവും മുരളീധരനുണ്ട്. 19 വയസുള്ളപ്പോള്‍ ഒഡീഷയിലേയ്ക്ക് പോയി. 46 വര്‍ഷം സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു. 2016ല്‍ തിരികെ നാട്ടിലെത്തിയപ്പോഴാണ് വീണ്ടും കലയോടുള്ള അഭിനിവേശം പൊട്ടിമുളച്ചത്. ഗ്രൂപ്പിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു ഞാന്‍. രണ്ടോ മൂന്നോ പേര്‍ക്ക് ഏകദേശം 40 45 നും ഇടയില്‍ പ്രായമുണ്ടായിരുന്നു. സാധാരണ പ്രായമാകുമ്പോള്‍ ഈ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ പലരും റിസ്‌ക് എടുക്കാറില്ല. കാരണം മെയ് വഴക്കം ആവശ്യമാണ്. പ്രായമായവരാവുമ്പോള്‍ അസ്ഥികള്‍ക്കും സന്ധികള്‍ക്കും ഒക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

2023ല്‍ തൃക്കോവില്‍ ക്ഷേത്രത്തില്‍ പ്രശസ്ത കഥകളി ആചാര്യന്‍ പന്തളം ഉണ്ണികൃഷ്ണന്റെ മെമ്പര്‍ഷിപ്പില്‍ മുരളീധരന്‍ രണ്ട് വര്‍ഷത്തോളം കഠിന പരിശീലനം നേടി.

കലയോടുള്ള മുരളീധരന്റെ അഭിനിവേശത്തിന് ഭാര്യയും കുട്ടികളും പേരക്കുട്ടികളും അമ്മയും എല്ലാം പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ജീവിതത്തിലെ വെല്ലുവിളികള്‍ കണക്കിലെടുക്കാതെ ഓരോരുത്തര്‍ക്കും അവരവരുടെ അഭിനിവേശങ്ങള്‍ പിന്തുടരാന്‍ തന്റെ യാത്ര പ്രചോദനമാകുമെന്നാണ് മുരളീധരന്റെ പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT