kc venugopal mp 
Kerala

'ആലപ്പുഴയില്‍ എയിംസ്, സുരേഷ് ഗോപിക്ക് പിന്തുണ'; കെസി വേണുഗോപാല്‍ എംപി

കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിലോ തൃശൂരോ സ്ഥാപിക്കണം എന്ന കേന്ദ്ര മന്ത്രിയുടെ നിലപാടിന് ബിജെപിയില്‍ നിന്നുള്‍പ്പെടെ മതിയായ പിന്തുണ ലഭിക്കാതിരിക്കെയാണ് കെ സി വേണുഗോപാല്‍ നിലപാട് വ്യക്തമാക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കേരളത്തിന് ലഭിക്കുന്ന എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണം എന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ആവശ്യത്തിന് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. സുരേഷ് ഗോപിയുടെ ആവശ്യം സ്വാഗതാര്‍ഹമാണെന്നാണ് ആലപ്പുഴ എംപി കൂടിയായ കെ സി വേണുഗോപാലിന്റെ നിലപാട്. കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിലോ തൃശൂരോ സ്ഥാപിക്കണം എന്ന കേന്ദ്ര മന്ത്രിയുടെ നിലപാടിന് ബിജെപിയില്‍ നിന്നുള്‍പ്പെടെ മതിയായ പിന്തുണ ലഭിക്കാതിരിക്കെയാണ് കെ സി വേണുഗോപാല്‍ നിലപാട് വ്യക്തമാക്കുന്നത്.

എയിംസ് ആലപ്പുഴയില്‍ എന്നത് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനമായി കാണുന്നു. ഏറെക്കാലമായി എയിംസിന് വേണ്ടി കരഞ്ഞു കാത്തിരിക്കുകയാണ് സംസ്ഥാനം. രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇതുപോലൊരു വിവേചനം നേരിട്ടിട്ടില്ല. ആലപ്പുഴയില്‍ സ്വകാര്യമേഖലയില്‍ പോലും പ്രധാന ആശുപത്രികളില്ലാത്ത ജില്ലയാണ് ആലപ്പുഴ. ആലപ്പുഴയില്‍ എയിംസ് എന്ന ആവശ്യവുമായി സുരേഷ് ഗോപി മുന്നോട്ട് വന്നാല്‍ എല്ലാ പിന്തുണയും നല്‍കും. സര്‍ക്കാര്‍ വിചാരിച്ചാല്‍ സ്ഥലം നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ പ്രതികരിച്ചു.

തൃശ്ശൂര്‍ മണ്ഡലത്തില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹാര്‍ദ വികസന സംവാദത്തില്‍ പുള്ള് പാടത്തെ യോഗത്തില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യം ആലപ്പുഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. കേരളത്തില്‍ എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ 2016 മുതല്‍ ശ്രമിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമല്ലെന്ന കുറ്റപ്പെടുത്തലും സുരേഷ് ഗോപി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ എയിംസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്.

AICC General Secretary KC Venugopal MP has supported Union Minister Suresh Gopi's demand to establish the first AIIMS for Kerala in Alappuzha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT