യാത്രക്കാര്‍ വിമാനത്തില്‍ ടെലിവിഷന്‍ ദൃശ്യം
Kerala

4 മണിക്കൂർ വിമാനത്തിൽ ഇരുത്തി, 2 മണിക്ക് പറക്കേണ്ട എയർ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍

ഭക്ഷണവും വെള്ളവും നൽകിയില്ലെന്നു പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാന താവളത്തിൽ എയർ ഇന്ത്യ വിമാനം വൈകുന്നു. ഡൽഹിയിലേക്ക് പറക്കേണ്ട വിമാനമാണ് വൈകുന്നത്. ഉച്ചയ്ക്ക് 2.00 മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെ യാത്ര തുടങ്ങിയിട്ടില്ല. 347 യാത്രക്കാരാണ് ദുരിതത്തിലായത്.

സാങ്കേതിക തകരാറാണ് വൈകാനുള്ള കാരണമെന്നു അധികൃതർ പറയുന്നു. എന്നാൽ ഭക്ഷണവും വെള്ളവും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നു യാത്രക്കാർ പരാതിപ്പെട്ടു. തുടർ യാത്ര സംബന്ധിച്ചു വ്യക്തത തരാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണി മണിക്ക് യാത്രക്കാരെ വിമാനത്തിൽ കയറ്റിയിരുന്നു. എന്നാൽ വിമാനം പുറപ്പെട്ടില്ല. 5 മണി വരെ യാത്രക്കാരെ വിമാനത്തിൽ ഇരുത്തി. തകരാർ പരിഹരിക്കാൻ സാധിക്കാതെ വന്നതോടെ യാത്രക്കാരെ വിമാനത്തിൽ നിന്നു ഇറക്കി. ചെറിയ കുട്ടികളടക്കമുള്ള യാത്രക്കാരാണ് ദുരിതത്തിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT