ഫയല്‍ ചിത്രം 
Kerala

ഇന്നുമുതൽ കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യ വിമാനം; സർവീസ് ആഴ്ചയിൽ മൂന്ന് ദിവസം 

ഏകദേശം 10 മണിക്കൂർ ദൈർഘ്യമാണ് കൊച്ചി-ലണ്ടൻ വിമാനയാത്രയ്ക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്നുമുതൽ കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സർവ്വീസുള്ള സംസ്ഥാനത്തെ ഏക എയർപോർട്ടായി മാറുകയാണ് കൊച്ചി.ആഴ്ചയിൽ മൂന്ന് ദിവസം (ബുധൻ, വെള്ളി, ശനി) ആണ് സർവ്വീസ് ഉണ്ടായിരിക്കുക. 

ഏകദേശം 10 മണിക്കൂർ ദൈർഘ്യമാണ് കൊച്ചി-ലണ്ടൻ വിമാനയാത്രയ്ക്ക്. ഈ മാസം ആദ്യം യുകെ ഇന്ത്യയെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റിയതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവ്വീസ് ആരംഭിച്ചു. ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് അപകടം; മൂന്നുപേര്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

സിപിഐയെയും സി അച്യുതമേനോനെയും അപകീര്‍ത്തിപ്പെടുത്തി; അഭിഭാഷകയ്ക്കും ജയ്ഹിന്ദ് ടിവിക്കും ഒരുകോടിയുടെ വക്കീല്‍ നോട്ടീസ്

പാലിയേക്കരയില്‍ 'ആക്ഷന്‍' എടുത്ത് സുരേഷ് ഗോപി; 'കുരുക്കഴിക്കാന്‍' മുഴുവന്‍ ടോള്‍ ബൂത്തുകളും തുറപ്പിച്ച് മന്ത്രി

'ഇതിന്റെ ഉള്ളില്‍ ഇവര്‍ എങ്ങനെ ജീവിക്കും, കണ്ണുപോലും കാണാതെ'; അഫ്ഗാനി ചാദരിയിട്ട് അരുണിമ | VIDEO

സെഞ്ച്വറിയടിച്ച് ഇഷാന്‍ കിഷന്‍ (111*); ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണ്‍ 400നരികെ