തിരുപ്പതി ക്ഷേത്രം  ഫയല്‍ ചിത്രം
Kerala

Tirupati temple: തിരുപ്പതി ക്ഷേത്രദര്‍ശനം മുടങ്ങി, എയര്‍ലൈന്‍ കമ്പനിക്ക് 26000 രൂപ പിഴ

ഫ്‌ലൈറ്റ് മാറ്റം സംബന്ധിച്ച വിവരങ്ങള്‍ വിമാനക്കമ്പനി യഥാസമയം അറിയിക്കാത്തതിനാല്‍ യാത്രാസൗകര്യങ്ങള്‍ നഷ്ടപ്പെട്ടതുമൂലം തിരുപ്പതി ദര്‍ശനം നടത്താനായില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കണക്ഷന്‍ ഫ്‌ലൈറ്റ് സമയം മാറ്റിയതിനാല്‍ തിരുപ്പതി ക്ഷേത്രദര്‍ശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരമായി 26,000 രൂപ നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.

ഇടപ്പള്ളി സ്വദേശിയായ അരവിന്ദ രാജയും കുടുംബവും 2018 ഏപ്രില്‍ മാസം തിരുപ്പതി വിസിറ്റിനായി മേക്ക് മൈ ട്രിപ്പിലൂടെ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍ യാത്രയുടെ തലേദിവസം, ബംഗളൂരുവില്‍ നിന്നുള്ള കണക്ഷന്‍ ഫ്‌ലൈറ്റ് അപ്രതീക്ഷിതമായി സമയം മാറ്റിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. ഇത് മൂലം, പരാതിക്കാരനും കുടുംബത്തിനും വലിയ തോതില്‍ മാനസിക സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്.

ഫ്‌ലൈറ്റ് മാറ്റം സംബന്ധിച്ച വിവരങ്ങള്‍ വിമാനക്കമ്പനി യഥാസമയം അറിയിക്കാത്തതിനാല്‍ യാത്രാസൗകര്യങ്ങള്‍ നഷ്ടപ്പെട്ടതുമൂലം തിരുപ്പതി ദര്‍ശനം നടത്താനായില്ല. പരാതിക്കാരന്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടിനും സാമ്പത്തിക നഷ്ടത്തിനും പിന്നില്‍ എയര്‍ലൈന്‍സിന്റെ സേവനത്തിലെ ന്യൂനത വ്യക്തമാണെന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

20,000 നഷ്ടപരിഹാരവും കോടതി ചെലവിനത്തില്‍ 6,000 രൂപയും 30 ദിവസത്തിനകംപരാതിക്കാരന് നല്‍കാന്‍ എതിര്‍ കക്ഷികള്‍ക്ക് ഉത്തരവ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

SCROLL FOR NEXT