തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് കൊണ്ട് സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് എഐഎസ്എഫ്. വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവത്കരണം ലക്ഷ്യം വെക്കുന്ന ശ്യാം ബി മേനോന്‍ കമ്മിറ്റിയുടെ വിവാദ നിര്‍ദേശം വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തില്‍ നിന്ന് ഗവണ്മെന്റിന് പിന്മാറേണ്ട സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടിവ് കുറ്റപ്പെടുത്തി. സ്വകാര്യ സര്‍വകലാശാല കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് എഐഎസ്എഫിന്റെ പ്രതികരണം.
യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ മെറിറ്റും സാമൂഹ്യ നീതിയും അട്ടിമറിച്ച് സര്‍വകലാശാലകളെ കച്ചവട സ്ഥാപനമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല. വിദ്യാഭ്യാസ സംരക്ഷണ പ്രക്ഷോഭത്തിനിടെ രക്ത സാക്ഷിത്വമടക്കമുള്ള ഭരണകൂട ഭീകരതകള്‍ ഏറ്റുവാങ്ങിയവരുടെ ത്യാഗങ്ങളെ വിസ്മരിച്ചു കൊണ്ട് വിദ്യാഭ്യാസ കച്ചവടക്കാരുമായി അനുരഞ്ജനപ്പെടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെങ്കില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ എസ് രാഹുല്‍ രാജും സെക്രട്ടറി പി കബീറും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates