ഐഷാ പോറ്റി കെഎന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 
Kerala

'അധികാരമുള്ളപ്പോള്‍ പാര്‍ട്ടിക്കൊപ്പം, അധികാരമില്ലാത്തപ്പോള്‍ പ്രവര്‍ത്തിക്കാതിരുന്നു, ഇത് ഇടതുപക്ഷ പ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല'

പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്‌നേഹിക്കുന്ന പതിനായിരക്കണക്കിന് ജനാധിപത്യ മതേതര വിശ്വാസികളാണ് ഐഷാപോറ്റിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതെന്ന് ഒരു നിമിഷം കൊണ്ട് അവര്‍ മറന്നുപോയത് ഏറെ ഖേദകരമാണ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മുന്‍ എംഎല്‍എയും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഐഷാ പോറ്റി സ്വീകരിച്ചത് തികച്ചും അവസരവാദപരമായ നിലപാടെന്ന് സിപിഎം. ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെയും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നേറുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും കേരളത്തിലെ സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍വമാക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ കൂടാരത്തിലേക്ക് ഐഷാ പോറ്റി എത്തിച്ചേര്‍ന്നത് ഏത് സാഹചര്യത്തിലാണ് എന്ന് മനസ്സിലാകുന്നില്ല. പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്‌നേഹിക്കുന്ന പതിനായിരക്കണക്കിന് ജനാധിപത്യ മതേതര വിശ്വാസികളാണ് ഐഷാപോറ്റിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതെന്ന് ഒരു നിമിഷം കൊണ്ട് അവര്‍ മറന്നുപോയത് ഏറെ ഖേദകരമാണ്. ഐഷാപോറ്റി അധികാരസ്ഥാനങ്ങളില്‍ ഇരുന്ന കാലത്ത് അവരെയും പാര്‍ട്ടിയെയും വേട്ടയാടിയവരുടെ കൂട്ടത്തിലേയ്ക്കാണ് ഇന്ന് അവര്‍ എത്തിച്ചേര്‍ന്നതെന്നും അവര്‍ക്ക് സാവകാശം ബോധ്യപ്പെടുമെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

രണ്ട് തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റാക്കുകയും, മൂന്ന് തവണ കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിപ്പിച്ച് 19 വര്‍ഷക്കാലം എംഎല്‍എ ആക്കുകയും ചെയ്തത് സിപിഎംഉം ഇടതുപക്ഷവുമാണ്. ഈ കാലയളവില്‍ തന്നെ സിപിഎം ജില്ലാ കമ്മിറ്റി അംഗമായും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും ഐഷാ പോറ്റിക്ക പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതും സിപിഎം ആണ്. ഇതും കൂടാതെ കേരള ബാര്‍ കൗണ്‍സിലില്‍ മെമ്പറായി ഐഷാപോറ്റിയെ സര്‍ക്കാര്‍ തീരുമാനിക്കുകയും എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഐഷാപോറ്റി സ്ഥിരമായി ചുമതലകള്‍ നിര്‍വഹിക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തുകൊണ്ടിരുന്നത്.

സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നേതാക്കളും പ്രാദേശിക പ്രവര്‍ത്തകരും പല ഘട്ടങ്ങളിലും ഐഷാപോറ്റിയോട് പാര്‍ട്ടി നല്‍കിയ ചുമതലകള്‍ നിര്‍വഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഘട്ടങ്ങളിലെല്ലാം ശാരീരികമായും കുടുംബപരമായും ചില വിഷയങ്ങള്‍ ഉള്ളതുകൊണ്ട് സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു ഐഷാപോറ്റി. അധികാരമുള്ളപ്പോള്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കുകയും അധികാരമില്ലാത്തപ്പോള്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് ഒരു ഇടതുപക്ഷ പ്രവര്‍ത്തകയ്ക്ക് ചേര്‍ന്ന നിലപാടല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

Aisha Potty has taken a completely opportunistic stance: CPM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞത്‌; തന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു; ശബരിമലയിലെ വാജിവാഹനം കോടതിയില്‍ ഹാജരാക്കി എസ്‌ഐടി

വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന; തിങ്കളാഴ്ച വരെ ലഭിച്ചത് 429 കോടി; 51 ലക്ഷം ഭക്തരെത്തി

ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിന് തീപിടിച്ചു, അപകടം വൈദ്യുതി ലൈനില്‍ നിന്ന്

‘ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം’; ഡിജിപിക്ക് പരാതി നൽകി; അതിജീവിത; കേസ് എടുക്കും

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് നല്‍കാത്തവര്‍ക്കെതിരെ അയോഗ്യതാ നടപടി, കണക്ക് കാണിച്ചത് 56173 പേര്‍

SCROLL FOR NEXT