എകെ ബാലന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം 
Kerala

'ഇടതുപക്ഷം ജയിച്ചാല്‍ ലോകാദ്ഭുതം; കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമുണ്ടാവുമോ എന്ന് നോക്കാം'

കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമല്ലേ കോണ്‍ഗ്രസ് പറഞ്ഞത്. 52 വര്‍ഷം ഉമ്മന്‍ ചാണ്ടി കൈവശം വച്ച മണ്ഡലത്തില്‍ അതുണ്ടാകുമോ എന്ന് നോക്കാമെന്നും എകെ ബാലന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാദ്ഭുതമെന്ന് സിപിഎം നേതാവ് എകെബാലന്‍. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് ബാലന്റെ പ്രതികരണം. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമല്ലേ കോണ്‍ഗ്രസ് പറഞ്ഞത്. 52 വര്‍ഷം ഉമ്മന്‍ ചാണ്ടി കൈവശം വച്ച മണ്ഡലത്തില്‍ അതുണ്ടാകുമോ എന്ന് നോക്കാമെന്നും എകെ ബാലന്‍ പറഞ്ഞു. 

'ഇതില്‍ ഇപ്പോള്‍ അദ്ഭുതമൊന്നുമില്ലല്ലോ. 52 വര്‍ഷം ഉമ്മന്‍ചാണ്ടി കൈവശം വച്ചൊരു മണ്ഡലം. ഒരു ഘട്ടത്തില്‍ 33,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചൊരു മണ്ഡലം. ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാദ്ഭുതങ്ങളില്‍ ഒന്നാണ്. യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണല്ലോ പറഞ്ഞത്. ഈ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണല്ലോ പറഞ്ഞത്. ഫലം വരട്ടേ, അപ്പോ കാണാം'- ബാലന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT