A K Balan 
Kerala

ബി സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായമില്ല, ഗൂഢാലോചന തെളിയിക്കാന്‍ മേല്‍ക്കോടതികള്‍ ഉണ്ട്: എ കെ ബാലൻ

'അന്വേഷണ സംഘം ക്രിമിനലാണെന്ന ദിലീപിന്റെ പരാമര്‍ശം ഗുരുതര ആരോപണമാണ്. അങ്ങനെ എങ്കിൽ അദ്ദേഹത്തിന് നടപടികൾ സ്വീകരിക്കാവുന്നതാണ്'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള പൊലീസിൽ ക്രിമിനലുകളുടെ സ്വാധീനത്തിന് വഴങ്ങി അന്വേഷണം നടത്തുന്നു എന്ന ദിലീപിൻ്റെ ആരോപണം തള്ളി സിപിഎം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ. അന്വേഷണ സംഘം ക്രിമിനലാണെന്ന ദിലീപിന്റെ പരാമര്‍ശം ഗുരുതര ആരോപണമാണ്. അങ്ങനെ എങ്കിൽ അദ്ദേഹത്തിന് നടപടികൾ സ്വീകരിക്കാവുന്നതാണ്. എ കെ ബാലൻ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ബി സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായം എനിക്കില്ല. ഗൂഢാലോചന തെളിഞ്ഞിട്ടില്ല എന്ന് കോടതി പറയാന്‍ പ്രധാനപ്പെട്ട കാരണങ്ങള്‍ ഉണ്ടാകും. ഇക്കാര്യത്തെ കുറിച്ച് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ് . അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല.

കോടതി വിധിയെക്കുറിച്ച് അഭിപ്രായം പറയാൻ താനില്ല. കോടതിയുടെ മുന്നിലുള്ള തെളിവിന്റെ അടിസ്ഥാനത്തിലാണ് വിധി. ഗൂഡാലോചന തെളിയിക്കാന്‍ മേല്‍ക്കോടതികള്‍ ഉണ്ടെന്നും എ കെ ബാലൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ, ​ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പറഞ്ഞാണ് എട്ടാം പ്രതി ദിലീപിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്.

CPM leader AK Balan rejected Dileep's allegations that Kerala Police is conducting investigations under the influence of criminals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം