ഫയല്‍ ചിത്രം 
Kerala

'സുകുമാരക്കുറുപ്പ് പോയിട്ട് കാലം എത്രയായി?. പിടിച്ചോ? പലരും മാറി മാറി ഭരിച്ചില്ലേ?'

പൊലീസിന്റെ ശക്തി, ബുദ്ധിപരമായ കഴിവ്, എല്ലാത്തരത്തിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യകള്‍, ഇതെല്ലാം ഉപയോഗിച്ച് ജാഗ്രതയോടെ അന്വേഷണം നടത്തുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ പിടികൂടാനാവത്തതില്‍ വിചിത്രവാദവുമായി എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജന്‍. സുകുമാരെ കുറുപ്പിനെ ഇതുവരെ പിടികൂടാനായോ? കക്കാന്‍ പഠിച്ചവന് നില്‍ക്കാനുമറിയാമെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

'സുകുമാരക്കുറുപ്പ് പോയിട്ട് കാലം എത്രയായി?. പിടിച്ചോ?. പലരും മാറി മാറി ഭരിച്ചില്ലേ?.  എത്രയെത്ര കേസുകള്‍ ഉണ്ട് ഇങ്ങനെ?. പൊലീസ് നല്ല നിലയില്‍ അന്വേഷിക്കുന്നുണ്ട്. പിന്നെ കക്കാന്‍ പഠിക്കുന്നവര്‍ക്ക് അറിയാം. ഞ്ഞേലാനും. അത് വടക്കെ മലബാറിലുള്ള ഒരു ശൈലിയാണ്. ഇത്തരത്തിലുള്ള കൃത്യം നിര്‍വഹിക്കുന്നവര്‍ രക്ഷപ്പെടാനുള്ള വഴികളും സ്വീകരിക്കും. സ്വീകരിച്ചിട്ടുണ്ടാകാം. അതുകൊണ്ട് പൊലീസിന്റെ ശക്തി, ബുദ്ധിപരമായ കഴിവ്, എല്ലാത്തരത്തിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യകള്‍, ഇതെല്ലാം ഉപയോഗിച്ച് ജാഗ്രതയോടെ അന്വേഷണം നടത്തുന്നുണ്ട്'- ജയരാജന്‍ പറഞ്ഞു.

എകെജി സെന്ററിന് എതിരായ ആക്രമണം നടന്നിട്ട് 12 ദിവസമായിട്ടും ഇതുവരെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു ഇപി ജയരാജനോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT