കൊച്ചി: കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് വിരോധമുണ്ടാകാനുള്ള കാരണം പറഞ്ഞ് ബിഗ് ബോസ് താരവും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാര്‍. ഇഡിയെ ആക്രമിച്ച കേസില്‍ ജയിലില്‍ പോയവരുടെ വീട് സന്ദര്‍ശിക്കുന്ന വി ശിവന്‍കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് അഖില്‍ മാരാര്‍ പ്രതികരിച്ചിരിക്കുന്നത്. പാവങ്ങളെയും ,ദളിതരെയും ഇല്ലാതാക്കി, ചെറുപ്പക്കാരെ ജയിലില്‍ അടച്ചു അവരുടെ ഭാവി ഇല്ലാതാക്കി, പാര്‍ട്ടി അടിമകള്‍ ആക്കി പാര്‍ട്ടി വളര്‍ത്തുന്ന ഇവരെ കണ്ടു വളര്‍ന്നതാണ് തന്റെ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ കാരണമെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.
എക്‌സാലോജിക്-സിഎംആര്‍എല്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകളും താമസിക്കുന്ന വാടക വീടുള്‍പ്പെടെ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. പിണറായി വിജയന്റെ കണ്ണൂരിലെ വിട്ടിലും തിരുവനന്തപുരത്തെ വാടക വീട്ടിന് മുന്നിലും റെയ്ഡ് നടക്കുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജയിലില്‍ പോയവരുടെ കുടുംബങ്ങളില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെതിരെയാണ് അഖില്‍ മാരാരുടെ പ്രതികരണം.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇ ഡി യെ ആക്രമിച്ച കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട അടിമകളുടെ വീട്ടില്‍ തമ്പ്രാന്‍ ശിവന്‍ കുട്ടി സന്ദര്‍ശിച്ചു..
ഈ വീടിന്റെ കാഴ്ച പറയും സഖാക്കളും തമ്പ്രാന്‍മാരും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധത്തിന്റെ കഥ..
ഈ കേസില്‍ കേരള പൊലീസ് അക്രമം നടത്തിയ പാവങ്ങളെ ജയിലില്‍ അടച്ചപ്പോള്‍ അവരെ അവിടെ വിളിച്ചു വരുത്തി വിപ്ലവ വിഷം കുത്തി കയറ്റി അക്രമത്തിനു ഇറക്കി വിട്ടു അവരുടെ ജീവിതം ഇല്ലാതാക്കിയ ഈ ശിവന്‍ കുട്ടി ഉള്‍പ്പെടെ ഒറ്റ ഒരുത്തന്റെ പേരിലും കേസില്ല..
മകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ അടിമകളെ ഇറക്കിയ പിണറായി വിജയന്റെ കൊല ചിരി നിറഞ്ഞ ഒരു മറുപടി കണ്ടിട്ടെങ്കിലും ഈ പാര്‍ട്ടിക്ക് വേണ്ടി കുടുംബം തകര്‍ത്തു സ്വന്തം ജീവിതം കളയുന്നവന്മാര്‍ ചിന്തിക്കട്ടെ...
എനിക്കെന്താ ഈ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയോട് വിരോധം എന്ന് പലരും ചോദിക്കാറുണ്ട് അതിന്റെ കാരണം ഇത് തന്നെയാണ്..
പാവങ്ങളെയും ,ദളിതരെയും ഇല്ലാതാക്കി, ചെറുപ്പക്കാരെ ജയിലില്‍ അടച്ചു അവരുടെ ഭാവി ഇല്ലാതാക്കി, പാര്‍ട്ടി അടിമകള്‍ ആക്കി പാര്‍ട്ടി വളര്‍ത്തുന്ന ഇവരെ കണ്ടു വളര്‍ന്നതാണ് എന്റെ കമ്മ്യൂണിസ്‌റ് വിരോധത്തിന്റെ കാരണം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates