ഗ്ലാസ് ബ്രിഡ്ജിന്റെ മാതൃക 
Kerala

ആക്കുളത്ത് ​ഗ്ലാസ് ബ്രിഡ്ജ് വരുന്നു, ഒപ്പം ടോയ് ട്രെയിനും വെർച്വൽ റിയാലിറ്റി സോണും; ടൂറിസം വകുപ്പിന് കീഴിൽ ആദ്യം‌

ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; തിരുവനന്തപുരം  ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഗ്ലാസ് ബ്രിഡ്ജ് വരുന്നു. വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി നിർമിക്കുന്ന ഗ്ലാസ് ബ്രിഡ്ജ് ആകും ഇത്. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. 

ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും. 

2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം  സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്