ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിയായ തസ്ലീമ സുഹൃത്താണെന്ന് ആലപ്പുഴ എക്‌സൈസ് കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരായ മോഡല്‍ കെ. സൗമ്യ കെ. സൗമ്യ. എക്‌സൈസ് കമ്മിഷണര്‍ ഓഫിസില്‍ എത്തിയതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു സൗമ്യയുടെ പ്രതികരണം. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയ നടന്‍മാരെയും തനിക്ക് പരിചയമുണ്ട്. അവര്‍ ലഹരി ഉപയോഗിക്കുമോയെന്ന് അറിയില്ലെന്നും സൗമ്യ പ്രതികരിച്ചു.
ആറ് മാസമായി തസ്ലീമയെ അറിയാം. അവളെ കുറിച്ച് അറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും സൗമ്യ പ്രതികരിച്ചു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് തൊട്ടുമുന്‍പ് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ച സൗമ്യ ''ക്രിസ്റ്റിയെ അറിയുന്നത് കൊണ്ട് എന്നെയും വിളിപ്പിച്ചിട്ടുണ്ട്'' എന്നും പറയുന്നു.
താന്‍ ആലപ്പുഴയിലേക്കുള്ള യാത്രയിലാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോ സ്‌റ്റോറിക്ക് പിന്നാലെയാണ് ഈ കുറിപ്പ്. 'ഗുഡ് മോര്‍ണിങ്, ഞാന്‍ എപ്പോള്‍ ട്രിപ്പ് പോവുകയാണെങ്കിലും പറഞ്ഞിട്ടാണ് പോവുന്നത്. പക്ഷെ ഇപ്പോള്‍ ഒരിടത്ത് പോവുകയാണ്. പോയി വന്നിട്ട് പറയാം. എനിക്ക് എന്തായാലും ഒരു പുതിയ പേരൊക്കെ കിട്ടിയിട്ടുണ്ട്. എന്തായാലും ഞാന്‍ അവിടെ പോയി വന്നിട്ട് പറയാം'' ഇന്‍സ്റ്റാഗ്രാം വിഡിയോയില്‍ സൗമ്യ പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പാലക്കാട് സ്വദേശിയായ സൗമ്യ ആലപ്പുഴയില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. എട്ട് മണിയോടെ തന്നെ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates