Alappuzha Man Arrested for Beating Elderly Man Over Beef at Post-Death Feast. 
Kerala

മരണാനന്തര ചടങ്ങിൽ ബീഫ് വിളമ്പിയില്ല; വയോധികന്റെ പല്ലുകൾ അടിച്ചുതെറിപ്പിച്ചു, പ്രതി പിടിയിൽ

ഭക്ഷണം വിളമ്പുന്നതിനിടെ പ്രതിക്ക് ചിക്കൻ കറി നൽകിയതിൽ പ്രകോപിതനായ ഇയാൾ ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ആലപ്പുഴ: മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള സദ്യയിൽ ബീഫ് വിളമ്പാത്തതിന്റെ പേരിൽ ഭക്ഷണം വിളമ്പുകയായിരുന്ന വയോധികനെ മർദിച്ച് പല്ലുകൾ അടിച്ചുതെറിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിലെ വള്ളിക്കാട്ട് കോളനിയിൽ ശ്യാംകുമാർ (41) എന്ന ചക്രൻ ശ്യാമിനെയാണ് ചേർത്തല പൊലീസ് തൃശൂരിൽ നിന്ന് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.

കഴിഞ്ഞ ഓഗസ്റ്റ് 22-ന് പള്ളിപ്പുറം ചക്കനാട്ട് കോളനിയിൽ ശരവണൻ എന്നയാളുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നടന്ന പതിനാറാം അടിയന്തരത്തോടനുബന്ധിച്ചുള്ള അത്താഴവിരുന്നിനിടെയായിരുന്നു സംഭവം. ഭക്ഷണം വിളമ്പുന്നതിനിടെ പ്രതിക്ക് ചിക്കൻ കറി നൽകിയതിൽ പ്രകോപിതനായ ഇയാൾ ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. തുടർന്ന് ഭക്ഷണം വിളമ്പുകയായിരുന്ന വയോധികന്റെ മുഖത്തടിക്കുകയായിരുന്നു. ആക്രമണത്തിൽ വയോധികന്റെ പല്ലുകൾ ഇളകിത്തെറിച്ചു.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിച്ചുകഴിയുകയായിരുന്നു. തൃശൂർ ജില്ലയിൽ പ്രതി ഒളിവിൽ കഴിയുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

ചേർത്തല സബ് ഇൻസ്പെക്ടർമാരായ ബജിത്ത്, സുനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, അരുൺകുമാർ, പ്രവീഷ്, മനു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് തൃശ്ശൂരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Alappuzha Man Arrested for Beating Elderly Man Over Beef at Post-Death Feast.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അപ്രധാന വിഷയങ്ങളിൽ തൂങ്ങി മുഖ്യമന്ത്രി ഒളിച്ചോടുന്നു, വൈദ്യുതി കരാർ പകൽക്കൊള്ള'

അബദ്ധത്തിൽ അതിർത്തി കടന്നു; ബംഗ്ലാദേശ് കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാൻ തിരിച്ചെത്തി

ഇനി മെന്റർ 'തല'! സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഹെഡ്, സ്റ്റാര്‍ക്ക്, ബോള്‍ട്ട്, ഹെറ്റ്‌മെയര്‍, പതിരന... താരങ്ങളെ കൈവിട്ട് ടീമുകള്‍!

'ആരതിയെ ഞാന്‍ ബ്ലോക്ക് ചെയ്തിരുന്നു, ചെറിയ സൗന്ദര്യപ്പിണക്കം മാത്രം'; ഡിവോഴ്‌സ് വാര്‍ത്തകളുടെ സത്യം വെളിപ്പെടുത്തി റോബിന്‍