ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ് ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Kerala

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്

കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുന്നപ്ര സ്വദേശി ഉമൈബയുടെ മരണം ചികിൽസാപ്പിഴവെന്ന പരാതിയില്‍ ഡിഎംഇ നിയോഗിച്ച അന്വേഷണ സംഘം ഇന്ന് മെഡിക്കല്‍ കോളജിലെത്തി പരിശോധിച്ച് റിപ്പോർട്ട് നൽകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഉമൈബയുടെ മരണം ചികില്‍സാപ്പിഴവു മൂലമെന്നാണ് ബന്ധുക്കളുടെ പരാതി. പക്ഷാഘാതം വന്നതിനെ തുടർന്ന് 24 ദിവസത്തിന് മുൻപ് ഉമൈബ ചികിൽസ തേടിയിരുന്നു. ചികിൽസയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും പനിബാധിച്ചു വീണ്ടും ആശുപത്രിയിലെത്തി.

24 ദിവസത്തിനിടെ മൂന്നു തവണ കിടത്തി ചികിൽസയ്ക്കു വിധേയയായി. പനി ഗുരുതരമായതിനെ തുടർന്ന് ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്‌ച രാത്രി മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിൽസ ലഭിച്ചില്ലെന്നാരോപിച്ച് മകനും ബന്ധുക്കളും ഉമൈബയുടെ മൃതദേഹവുമായി അർധരാത്രിയോടെ ആശുപത്രിയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT