All flights from Kannur to the Gulf have been cancelled 
Kerala

ആളൊഴിഞ്ഞ് എയര്‍ പോര്‍ട്ടുകള്‍; കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി, ആശങ്ക- വിഡിയോ

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ ഷെഡ്യൂള്‍ ചെയ്ത എല്ലാ രാജ്യാന്തര സര്‍വീസുകളും റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ ഷെഡ്യൂള്‍ ചെയ്ത എല്ലാ രാജ്യാന്തര സര്‍വീസുകളും റദ്ദാക്കി. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഷാര്‍ജ, അബുദാബി, മസ്‌കത്ത്, റിയാദ് സര്‍വീസുകളും കണ്ണൂരിലേക്ക് ദോഹ, ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസുകളും ഇന്‍ഡിഗോയുടെ അബുദാബി, ഫുജൈറ സര്‍വീസുകളും ഫുജൈറ, അബുദാബി എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസുകളുമാണ് ഇന്നലെ റദ്ദാക്കിയത്.

പശ്ചിമേഷ്യയിലെ യുദ്ധം കാരണം രാജ്യത്തുനിന്നുള്ള 350 രാജ്യാന്തര വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നൂറിലേറെ വിദേശ സര്‍വീസുകളാണ് മുടങ്ങിയത്. ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇന്ന് അര്‍ധരാത്രി വരെ മരവിപ്പിച്ചെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പശ്ചിമേഷ്യന്‍ വ്യോമമേഖല വഴിയുള്ള സര്‍വീസുകള്‍ ഇന്ന് അര്‍ധരാത്രി വരെ ഇന്‍ഡിഗോയും നിര്‍ത്തി.

വരുംദിവസങ്ങളിലും സര്‍വീസ് തടസ്സപ്പെട്ടാല്‍ ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ഗള്‍ഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെ വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അധികനിരക്കില്ലാതെ തീയതി മാറ്റാന്‍ അവസരമുണ്ട്. ഈ മാസം 5 വരെയുള്ള യാത്രകളുടെ ബുക്കിങ്ങിനാണ് ഈ സൗകര്യം. ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും

All flights from Kannur to the Gulf have been cancelled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗദി അരാംകോ റിഫൈനറിക്ക് നേരെ ആക്രമണം; രണ്ട് ഡ്രോണുകള്‍ വെടിവച്ചിട്ടു, പ്ലാന്റ് അടച്ചു

ഈ ചന്ദ്രഗ്രഹണം നിങ്ങള്‍ക്കെങ്ങനെ?; ഓരോ രാശിയിലേയും മാറ്റങ്ങളറിയാം

എന്താണ് സിം ബൈന്‍ഡിങ്? വാട്സ്ആപ്പിനും ടെലിഗ്രാമിനുമടക്കം ബാധകം

'ശോഭനേച്ചി തേപ്പിൻ്റെ പണിക്ക് പോകാൻ തുടങ്ങിയോ'; വീടിന് സ്വന്തമായി പെയിന്റ് അടിച്ച് നടി

ഉയർന്ന കൊളസ്‌ട്രോൾ നിയന്ത്രിക്കാം

SCROLL FOR NEXT