രാജു നാരായണ സ്വാമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു 
Kerala

എച്ച് ആന്റ് സി-ഫെഡറല്‍ ബാങ്ക് ഓള്‍ കേരള ക്വിസ് മത്സരത്തില്‍ വന്‍പങ്കാളിത്തം

എച്ച് ആന്റ് സി-ഫെഡറല്‍ ബാങ്ക് ഓള്‍ കേരള ക്വിസ് മത്സരം 2025-26 ഗ്രാന്‍ഡ് ഫിനാലെ എറണാകുളം തൃക്കാക്കരയിലുള്ള നൈപുണ്യ പബ്ലിക് സ്‌കൂളില്‍ നടന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എച്ച് ആന്റ് സി-ഫെഡറല്‍ ബാങ്ക് ഓള്‍ കേരള ക്വിസ് മത്സരം 2025-26 ഗ്രാന്‍ഡ് ഫിനാലെ എറണാകുളം തൃക്കാക്കരയിലുള്ള നൈപുണ്യ പബ്ലിക് സ്‌കൂളില്‍ നടന്നു. ശനിയാഴ്ച നടന്ന മത്സരത്തിന്റെ സമാപന ചടങ്ങ് മുഖ്യാതിഥിയായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു.

സമ്മാനം നേടിയ വിദ്യാർഥികൾ

എച്ച് ആന്റ് സി ഗ്രൂപ്പ് ഡയറക്ടര്‍ ഗീവര്‍ഗീസ് ടി സിമ്രി സ്വാഗതം പറഞ്ഞു. സിഐഎസ്‌സിഇ ചീഫ് എക്‌സിക്യൂട്ടീവും സെക്രട്ടറിയുമായ ഡോ. ജോസഫ് ഇമ്മാനുവല്‍ മുഖ്യപ്രഭാഷണം നടത്തി. നൈപുണ്യ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബോബി ജോസഫ് അധ്യക്ഷ പ്രസംഗം നടത്തി. ശശിധരന്‍ സി എം, ജോസ്‌മോന്‍ പി ഡേവിഡ് (ദി ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്), ക്വിസ് കോര്‍ഡിനേറ്റര്‍ ഡോ. പി ഡി ജോണി, എച്ച് ആന്റ് സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി ഐ വര്‍ഗീസ് എന്നിവര്‍ ആശംസ നേര്‍ന്നു. എച്ച് ആന്‍ഡ് സി ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. സ്മിത വര്‍ഗീസ് നന്ദി പറഞ്ഞു. പ്രിന്റ് പാര്‍ട്ണര്‍ ആയി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും പരിപാടിയില്‍ പങ്കാളിയായി.

All Kerala H & C -Federal Bank Inter School Quiz Competition Finale

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു