പ്രതീകാത്മക ചിത്രം  ഫയല്‍
Kerala

കൊല്ലം-എറണാകുളം, കൊല്ലം-പുനലൂര്‍ റൂട്ടുകളിലെ മുഴുവന്‍ മെമു ട്രെയിനുകളും 12 കോച്ചുകളായി ഉയര്‍ത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊല്ലം,എറണാകുളം, കൊല്ലംപുനലൂര്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ മെമു ട്രെയിനുകളും നിലവിലെ എട്ട് കോച്ചുകളില്‍ നിന്ന് 12 കോച്ചുകളാക്കി ഉയര്‍ത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇതുസംബന്ധിച്ച് തീരുമാനമായതായും 2026 മാര്‍ച്ച് 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഈ റൂട്ടുകളില്‍ ദിവസേന യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ തിരക്ക് മൂലം ദീര്‍ഘകാലമായി ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ട്രെയിനുകളുടെ കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപി റെയില്‍വേ മന്ത്രാലയത്തോടും ദക്ഷിണ റെയില്‍വേ അധികൃതരോടും നിരന്തരം ഇടപെട്ടിരുന്നുവെന്നും തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമായാണ് തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോച്ചുകളുടെ വര്‍ധനവോടെ യാത്രക്കാരുടെ തിരക്ക് ഗണ്യമായി കുറയുകയും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി തുടര്‍ന്നും ശക്തമായ ഇടപെടല്‍ തുടരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി.

All MEMU trains on Kollam-Ernakulam and Kollam-Punalur routes will be upgraded to 12 coaches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട്ടെ ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ വന്‍തീപിടിത്തം; ജീവനക്കാരെ ഒഴിപ്പിച്ചു, രക്ഷാപ്രവര്‍ത്തനം

'ഗ്രാന്റ് മുഫ്തി പദവി ആരും കൊടുത്തിട്ടില്ല'; കാന്തപുരത്തെ തള്ളി കെഎന്‍എം

അഞ്ചുവർഷം കൊണ്ട് 36 ലക്ഷം രൂപ, കോമ്പൗണ്ടിങ് ഇഫക്ട്; അറിയാം ഈ സ്കീം

ഇമ്രാൻ ഖാന് ചികിത്സ ഉറപ്പാക്കണം; പാകിസ്ഥാന് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പടെ 14 പേർ

സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടുന്നു; രാവിലെ 10 മുതല്‍ രാത്രി 12 വരെ

SCROLL FOR NEXT