ഇ പി ജയരാജൻ, തോമസ് ജോസഫ്  
Kerala

ശശിധരന്‍ കര്‍ത്തയുടെ പണം വൈദേകത്തിലെത്താന്‍ വിദൂര സാധ്യത പോലുമില്ല, ആരോപണം പ്രതികാരം മൂലമെന്ന് ജനറല്‍ മാനേജര്‍

ജയരാജന്റെ ബന്ധുവായ ശ്യാംജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രതികാരം മൂലമെന്നും തോമസ് ജോസഫ് ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂര്‍: സിഎംആര്‍എല്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തയില്‍നിന്നും സിപിഎം നേതാവ് ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങി എന്ന ആരോപണം നിഷേധിച്ച് വൈദേകം റിസോര്‍ട്ട് ജനറല്‍ മാനേജര്‍. ശശിധരന്‍ കര്‍ത്തയുടെ പണം വൈദേകത്തിലെത്താന്‍ വിദൂര സാധ്യത പോലുമില്ലെന്ന് മാനേജര്‍ തോമസ് ജോസഫ് പറഞ്ഞു. പിഎഫ് തുകയാണ് ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര നിക്ഷേപിച്ചത്. ജയരാജന്റെ ബന്ധുവായ ശ്യാംജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രതികാരം മൂലമെന്നും തോമസ് ജോസഫ് ആരോപിച്ചു.

കമ്പനിയിലേക്ക് വന്ന പണമെല്ലാം വളരെ സുതാര്യമാണ്. ബാങ്ക് ട്രാന്‍സ്ഫറാണ്. വിവിധ ഏജന്‍സികള്‍ മുമ്പ് പരിശോധിച്ചതാണ്. എല്ലാ റിട്ടേണുകളും ഫയല്‍ ചെയ്തിട്ടുള്ളതാണ്. കമ്പനി നിയമാനുസൃതം ഓഡിറ്റ് ചെയ്യപ്പെടുന്നതാണ്. നാലഞ്ചു വര്‍ഷം മുമ്പ് കേന്ദ്ര ഏജന്‍സികള്‍ പരിശോധനയ്ക്ക് വന്നതാണ്. അന്നതെല്ലാം വിശദമായി പരിശോധിച്ചിട്ടുള്ളതാണ്. വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും തോമസ് ജോസഫ് പറഞ്ഞു.

ഇപി ജയരാജന്റെ ബന്ധു ശ്യാംജിത്തിന്റെ ഭാര്യ വൈദഹത്തില്‍ ജോലി ചെയ്തിരുന്നു. പിന്നീട് സ്ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അനധികൃത ആക്‌സസ് സ്ഥാപിച്ച്, വ്യക്തിപരമായ മൊബൈല്‍ നമ്പര്‍ ഇട്ട് ക്രമക്കേട് നടത്തിയതില്‍ ജില്ലാ പൊലീസ് മേധാവിക്കും ഡിവൈഎസ്പിക്കും പരാതി നല്‍കിയിരുന്നു. അതില്‍ എഫ്‌ഐആര്‍ ഇട്ടതാണ് ശ്യാംജിത്തിന്റെ പ്രകോപനത്തിന് കാരണമെന്നാണ് മനസ്സിലാക്കുന്നതെന്ന് തോമസ് ജോസഫ് പറഞ്ഞു.

ഹാക്ക് ചെയ്യപ്പെട്ടു: ആവർത്തിച്ച് ശ്യാംജിത്ത്

ശ്യാംജിത്തിന്റെ ഭാര്യയെ വൈദേകത്തിലെ ജോലിയില്‍ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരത്തിലാകാം ആരോപണം ഉന്നയിച്ചത്. ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടെന്ന ശ്യാംജിത്തിന്റെ വാദം പൊലീസ് തെളിയിക്കട്ടെ എന്നും തോമസ് ജോസഫ് പറഞ്ഞു. അതേസമയം, ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, താന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിട്ടില്ലെന്നും ഇപി ജയരാജന്റെ സഹോദരീപുത്രന്‍ ശ്യാംജിത്ത് ആവര്‍ത്തിച്ചു. കണ്ണൂരിലെത്തിയ ശേഷം സൈബര്‍ സെല്ലില്‍ പരാതി നല്‍കും. ശശിധരന്‍ കര്‍ത്തയെ തനിക്ക് അറിയില്ലെന്നും ഇ പി ശ്യാംജിത്ത് പറഞ്ഞു.

Allegations against Vaidekam Resort from vendetta, says General Manager

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴ ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴിടത്ത് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഹോം ടെസ്റ്റ്, എതിരാളി മുംബൈ: നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കൗണ്ടറില്‍ നിന്ന് എടുക്കുന്ന റിസര്‍വേഷന്‍ ടിക്കറ്റിനും ഇന്‍ഷുറന്‍സ് പരിരക്ഷ; ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

'രക്തം ചിന്താതെ മാംസം അറുത്തെടുക്കാന്‍ കഴിയുമോ?'

കൊലക്കേസെങ്കില്‍ എന്തു ചെയ്യും?, ഗൗരവമുള്ള കേസില്‍ ഭായ്-ഭായ് കളിച്ചിട്ട് കാര്യമില്ല; പിഎസ് സി ക്രമക്കേട് അന്വേഷണത്തിൽ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം