kerala police 
Kerala

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരനെ ബോര്‍ഡിങ് സ്‌കൂളില്‍ തലകീഴായി കെട്ടിത്തൂക്കിയെന്ന് പരാതി. പുനലൂര്‍ വെട്ടിത്തിട്ട ലിവിങ് വാട്ടര്‍ ബോര്‍ഡിങ് സ്‌കൂളിനെതിരെയാണ് ആരോപണം. 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് കുട്ടിയെ പാചകക്കാരനും വാര്‍ഡനും ചേര്‍ന്ന് തലകീഴായി കെട്ടിത്തൂക്കിയെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്വദേശികളായ ലിജു കുമാര്‍, ടോം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാചകക്കാരന്റെ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവര്‍ത്തിച്ചെങ്കിലും കേള്‍ക്കാന്‍ വാര്‍ഡനും പാചകക്കാരനും തയാറായില്ലെന്നും തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കാന്‍ ശ്രമിച്ചെന്നുമാണ് കുട്ടിയുടെ മൊഴി. രക്ഷിതാവിനെ വിളിച്ച് കുട്ടിയെ അധികൃതര്‍ തന്നെ വീട്ടിലേക്ക് അയച്ചിരുന്നു.

വീട്ടിലെത്തിയപ്പോഴാണ് മര്‍ദന വിവരം കുട്ടി പറയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് കുട്ടിയുടെ വൈദ്യപരിശോധന നടത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഎന്‍എസ് പ്രകാരവും പൊലീസ് കേസെടുത്തു.

Allegations of child abuse have surfaced at a boarding school in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

SCROLL FOR NEXT