തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍/ഫയല്‍ 
Kerala

പാര്‍ക്കിങ് തടയരുതെന്ന് കരാറിലുണ്ടായിരുന്നു; വ്യവസ്ഥകള്‍ ലംഘിച്ചാല്‍ റദ്ദ് ചെയ്യും, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: നഗരസഭ

എം ജി റോഡിലെ പാര്‍ക്കിങ് ഏര്യ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തിരുവനന്തപുരം നഗരസഭ

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: എം ജി റോഡിലെ പാര്‍ക്കിങ് ഏര്യ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തിരുവനന്തപുരം നഗരസഭ. നിലവില്‍ പൊലീസിന്റെ സഹായത്തോടെ നഗരസഭ നഗര പരിധിയില്‍ ട്രാഫിക് നിയന്ത്രണത്തിന് 225 വാര്‍ഡന്‍മാരെ പാര്‍ക്കിങ്ങ് ഫീസ് പിരിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. പിരിഞ്ഞ് കിട്ടുന്ന തുക ഇവരുടെ സൊസൈറ്റിയില്‍ അടയ്ക്കുകയാണ് പതിവ്. തുക നഗരസഭ അല്ല സ്വീകരിക്കുന്നതെന്ന് നഗരസഭ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

ചില ഇടങ്ങളില്‍ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മാസ വാടകയ്ക്ക് നല്‍കും. 2017-മുതല്‍ ഇത്തരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ക്കിങ് ഏര്യ വാടകയ്ക്ക് നല്‍കാറുണ്ട്. ഈ പ്രദേശത്ത്  വാര്‍ഡന്മാര്‍ കാശ് പിരിക്കാറില്ല. മാസം തോറും അപേക്ഷകന്‍ സൊസൈറ്റിയില്‍ നേരിട്ട് കാശ് നല്‍കും. എന്നാല്‍ ഇവിടെ പാര്‍ക്കിങിനായി എത്തുന്ന ആരെയും തടയാന്‍ അപേക്ഷകന് അധികാരമില്ല. ആയൂര്‍വേദ കോളജിന് സമീപത്തെ ബില്‍ഡിങിന് ്മുന്‍വശത്തെ പാര്‍ക്കിങുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയില്‍ ട്രാഫിക് വാര്‍ഡന്‍ കാശ് പിരിക്കേണ്ടതില്ലെന്നും ആ തുക കടയുടമ നല്‍കാമെന്നുമായിരുന്നു. 

മേയറുടെ അധദ്ധ്യക്ഷതയില്‍ ജൂണ്‍ 13ന് ചേര്‍ന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റി അപേക്ഷ പരിശോധിക്കുകയും കരാറടിസ്ഥാനത്തില്‍ ഇവിടെ പാര്‍ക്കിങ് സ്ഥലം വാടകയ്ക്ക് നല്‍കുകയും ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, ഉന്നത പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. നഗരസഭയും അപേക്ഷകനും തമ്മില്‍ എഴുതി തയ്യാറാക്കിയ കരാറില്‍ അതു വഴിയുളള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാര്‍ക്കിങിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ട്. ഇത് ലംഘിച്ചതായി കണ്ടാല്‍ കരാര്‍ റദ്ദ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടി നഗരസഭ സ്വീകരിക്കും-നഗരസഭ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

എംജി റോഡിലെ തിരക്കേറിയ ഭാഗം സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ് അനുവദിച്ച കോര്‍പറേഷന്റെ നടപടി വിവാദമായിരുന്നു. സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. റോഡ്സ് വിഭാഗം ചീഫ്എന്‍ജിനിയറോടാണ് റിപ്പോര്‍ട്ട് തേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT