അലുവ അതുല്‍  SCREEN GRAB
Kerala

അലുവ അതുലിന്റെ കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തു

നിരീക്ഷണ കാമറകളില്‍ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ വാഹനം പിടിച്ചെടുത്തതായാണ് പൊലീസ് പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി ഉള്‍പ്പെടെ നാല് പ്രതികള്‍ കസ്റ്റഡിയില്‍. രണ്ട് പ്രധാന കുറ്റവാളികളും മറ്റ് രണ്ടുപേര്‍ സഹ കുറ്റവാളികളുമാണ്. പ്രതികള്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചിരുന്നു. അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരീക്ഷണ കാമറകളില്‍ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ വാഹനം പിടിച്ചെടുത്തതായാണ് പൊലീസ് പറയുന്നത്.

അലുവ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പ് രേഖപ്പെടുത്തി പോകുന്ന വഴിക്കാണ് ആക്രമണം നടന്നത്. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് എഫ്ഐആറില്‍ ഉള്ളത്. വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചാണ് പ്രതികള്‍ അലുവ അതുലിനെ കൊലപ്പെടുത്തിയത്. പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു.

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് അരുംകൊല നടന്നത്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് അലുവ അതുലിന്റെ മരണകാരണം. ശരീരത്തിലും നിരവധി വെട്ടേറ്റിട്ടുണ്ട്. ഇന്നോവ കാറിലാണ് നാലംഗ അക്രമി സംഘം എത്തിയത്. ഇവര്‍ അതുല്‍ സഞ്ചരിച്ച കാറിനെ പിന്തുടരുകയും കരുനാഗപ്പള്ളിയില്‍ ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് കാര്‍ ഇടിച്ചിടുകയായിരുമായിരുന്നു. ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് അക്രമിച്ചു. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് അരുംകൊല നടത്തിയത്.

Aluva Atul murder: Four people in custody, vehicle in which the accused were travelling seized

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?'; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

പുകവലിയില്ല, അനാരോ​ഗ്യകരമായ യാതൊരു ശീലങ്ങളുമില്ല; എന്നിട്ടും ഹൃദയാഘാതം സംഭവിച്ചു, റെമോ ഡിസൂസ പറയുന്നു

യഷിന്റെ 'ടോക്സിക്' റിലീസ് വീണ്ടും മാറ്റി; പുതിയ തീയതി ഉടനെ പുറത്തുവിടുമെന്ന് നിർമാതാക്കൾ

ആവശ്യക്കാര്‍ ഏറെ, കല്യാണങ്ങള്‍ക്ക് 'ആനവണ്ടി ട്രെന്‍ഡ്'; ബുക്കിങ് ഇരട്ടിയായി

വേനൽക്കാലത്ത് വർക്ക് ഔട്ട് ചെയ്യാൻ ബെസ്റ്റ് സമയം ഏത്?

SCROLL FOR NEXT