ടെലിവിഷൻ ദൃശ്യം 
Kerala

'ജ്യൂസും മിഠായിയും നൽകി കൊണ്ടു പോയി; പീഡനത്തിനിടെ കുട്ടിയുടെ വസ്ത്രം കഴുത്തിൽ മുറുക്കി കൊന്നു'- കണ്ണിൽ ചോരയില്ലാത്ത ക്രൂരത

കൊലപാതകം, ബലാത്സം​ഗം, തട്ടിക്കൊണ്ടു പോകൽ, തെളിവ് നശിപ്പിക്കൽ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പെടെ ഒൻപത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ, കുട്ടിയുടെ വസ്ത്രം കഴുത്തിൽ മുറുക്കിയാണ് പ്രതി അസഫാക് ആലം ക്രൂരമായി കൊന്നതെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ബലാത്സം​ഗത്തിനിടെയാണ് കൊലപാതകം പ്രതി നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയായെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 

കുട്ടി മുറ്റത്ത് കളിക്കുകയായിരുന്നു. കുട്ടിയെ വിളിച്ചു കൊണ്ടു പോയി ജ്യൂസും മിഠായിയും വാങ്ങി നൽകി. പിന്നീട് ലൈം​ഗികമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. നിലവിളിച്ചപ്പോൾ വായ മൂടിപ്പിടിച്ചതോടെ കുട്ടി അബോധാവസ്ഥയിലായി. കൊലപാതകം നടത്തുമ്പോൾ പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

പറക്കമുറ്റാത്ത കുഞ്ഞിനെ പിച്ചിച്ചീന്തിയ കൊടും ക്രിമിനലാണ് അസഫാക് ആലം. വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനാൽ ഇയാളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കസ്റ്റഡി ആവശ്യം കോടതി നാളെ പരി​ഗണിക്കും. 

കൊലപാതകം, ബലാത്സം​ഗം, തട്ടിക്കൊണ്ടു പോകൽ, തെളിവ് നശിപ്പിക്കൽ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പെടെ ഒൻപത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുൻപ് സമാന കൃത്യത്തിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലും വിശദമായ അന്വേഷണം ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT