Ambili, Rajesh 
Kerala

നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം

2024 മെയ് 18നാണ് അമ്പിളിയെ ഭർത്താവ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്.

2024 മെയ് 18നാണ് തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കലക്‌ഷൻ ഏജന്റായിരുന്ന അമ്പിളിയെ ഭർത്താവ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെത്തുടർന്നായിരുന്നു കൊലപാതകം.

കളക്‌ഷൻ കഴിഞ്ഞ് അമ്പിളി സ്കൂട്ടറിൽ മടങ്ങുകയായിരുന്നു. നെഞ്ചത്തും കഴുത്തിലും മുതുകിലും കുത്തുകൊണ്ട് താഴെവീണ അമ്പിളിയെ മരിക്കുംവരെ കുത്തി പക തീർത്തു. 17 പ്രാവശ്യമാണ് അമ്പിളിയെ രാജേഷ് കുത്തിയത്.

Husband Rajesh, accused in the case of stabbing his wife to death in Cherthala Pallipuram, has been sentenced to double life imprisonment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്നത് ഇന്നലത്തെ തീരുമാനമല്ല; വിശദീകരണവുമായി കേന്ദ്ര സർക്കാർ

'വിജയ് പിറന്നാള്‍ ആഘോഷിച്ചത് അവള്‍ക്കൊപ്പമല്ല'; തൃഷ പങ്കുവച്ചത് എഐ ഫോട്ടോ!

'നിരുപാധികം എന്നെ സ്നേഹിച്ച എല്ലാവർക്കും നന്ദി'; ശബരിമലയിൽ ദർശനം നടത്തി നടൻ രവി മോഹൻ

ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു

എട്ട് ശീലങ്ങൾ ഒഴിവാക്കി, ശരീരഭാരം 72ൽ നിന്ന് 49 കിലോ ആയി കുറഞ്ഞു; ഫിറ്റ്നസ് രഹസ്യം തുറന്നുപറഞ്ഞ് ന്യൂട്രീഷ്യനിസ്റ്റ്