അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ/ ടിവി ദൃശ്യം 
Kerala

ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

മൂന്നുവയസ്സുകാരനായ മകനെ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പടിയൂര്‍ സ്വദേശി ജിതിന്‍ (36) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. 

ഓട്ടോ ഡ്രൈവറാണ് മരിച്ച ജിതിന്‍. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ജിതിന്റെ ഭാര്യ, മകന്‍, ഭാര്യയുടെ അച്ഛന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പനി ബാധിച്ച മൂന്നുവയസ്സുകാരനായ മകനെ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 

ഓട്ടോ ഡ്രൈവർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഓട്ടോയിൽ നിന്നും തെറിച്ചു വീണ ജിതിന്റെ തലയോട്ടി പിളർന്ന അവസ്ഥയിലായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. ആംബുലന്‍സ് ഡ്രൈവര്‍ക്കും, ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിക്കും കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT