ambulance Driver arrested in Kannur for smuggling MDMA from Karnataka 
Kerala

ആംബുലന്‍സില്‍ കര്‍ണാടകയില്‍ നിന്നും എംഡിഎംഎ കടത്ത്, കണ്ണൂരില്‍ ഡ്രൈവര്‍ അറസ്റ്റില്‍

രോഗികളുമായി കര്‍ണാടകയിലെ ആശുപത്രിയിലേക്കുള്ള യാത്രയുടെ മറവിലാണ് മുസ്തഫ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കര്‍ണാടകയില്‍ നിന്നും എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വില്‍ക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍. കായക്കൂല്‍ പുതിയപുരയില്‍ വീട്ടില്‍ കെ പി മുസ്തഫ (37) യാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. തളിപ്പറമ്പ് കണ്ടിവാതുക്കലില്‍നിന്നാണ് ഇയാളെ പിടിച്ചത്.

രോഗികളുമായി കര്‍ണാടകയിലെ ആശുപത്രിയിലേക്കുള്ള യാത്രയുടെ മറവിലാണ് മുസ്തഫ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നത്. മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മുസ്തഫ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ ആവശ്യക്കാര്‍ക്ക് മുസ്തഫ നേരിട്ട് കൈമാറിയിരുന്നില്ല. നിശ്ചിതസ്ഥലത്ത് വെച്ചശേഷം ഫോട്ടോയെടുത്ത് ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ സഹിതം അയച്ചുകൊടുക്കുന്നതാണ് ഇയാളുടെ രിതീയെന്ന് എക്‌സൈസ് പറഞ്ഞു. മുസ്തഫയെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തെ തുടര്‍ന്ന് മുസ്തഫയെ ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി റംസി പാപ്പിനിശ്ശേരി പറഞ്ഞു.

തളിപ്പറമ്പ് റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ രാജീവന്റെ നേതൃത്വത്തില്‍ ആണ് പ്രതിയെ പിടികൂടിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ രാജേഷ്, പി പി മനോഹരന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ മുഹമ്മദ് ഹാരിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി വി വിജിത്ത്, കലേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രകാശന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

MDMA Smuggling: Ambulance Driver arrested in Kannur for smuggling MDMA from Karnataka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT