രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അമിത് ഷാ 
Kerala

സ്വര്‍ണ്ണകുടം, നെയ്യമൃത്, പട്ടം, താലി വഴിപാടുകള്‍; അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം നടത്തി

തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തില്‍ മട്ടന്നൂര്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച്ച വൈകുന്നേരം 4.30ഓടെ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തില്‍ മട്ടന്നൂര്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദന്‍ മാസ്റ്റര്‍, ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ബിജെപി മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ പി സത്യപ്രകാശന്‍ മാസ്റ്റര്‍, എന്‍. ഹരിദാസ്, സംസ്ഥാന സമിതിയംഗങ്ങളായ വിവി ചന്ദ്രന്‍, അഡ്വ. വി. രത്നാകരന്‍, സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജുഏളക്കുഴി അടക്കമുളള നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് കാര്‍ മാര്‍ഗ്ഗം 5.45 ഓടെ ക്ഷേത്രത്തിലെത്തിയ അമിത്ഷായെയും സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരനേയും ക്ഷേത്ര അധികാരികളും ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെകെ വിനോദ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എപി ഗംഗാധരന്‍, അജികുമാര്‍ കരിയില്‍ എന്നിവരും ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രത്തിലെത്തിയ അദ്ദേഹം രാജരാജേശ്വരനെ വണങ്ങി സ്വര്‍ണ്ണകുടം, നെയ്യമൃത്, പട്ടം, താലി തുടങ്ങിയ വഴിപാടുകള്‍ നടത്തി 6.45 വിമാനത്താവളത്തിലേക്ക് മടങ്ങി. രാത്രി 7.15 ഓടെ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.

Union Home Minister Amit Shah visited the Rajarajeshwara Temple in Taliparamba.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

ഡിപ്ലോമ,ബി.ടെക് കഴിഞ്ഞോ? കോൾ സെന്റർ ജോലി നേടാം; കേരള സർക്കാർ സ്ഥാപനത്തിൽ 40 ഒഴിവുകൾ, ഒരു ഷിഫ്റ്റിന് 1,010 രൂപ

'മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി, മര്‍ദ്ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി, വീട്ടിലേക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തു; റാക്കറ്റിന് ഗുണ്ടാബന്ധം?'

പാർക്ക് സ്ട്രീറ്റ് പീഡനക്കേസ് അന്വേഷിച്ചതിന് മമത ഒതുക്കി; ദമയന്തി സെൻ ഐപിഎസിന് സുപ്രധാന ചുമതല നൽകി പുതിയ ബിജെപി സർക്കാർ

'ചിതാഭസ്മം തന്നതിന്റെ നന്ദി ജോർജുകുട്ടിയോടുണ്ടാകും; അല്ലാതെ സഹതാപമൊന്നും ഉണ്ടാകില്ല പ്രഭാകറിന്'

SCROLL FOR NEXT