രാഗേഷ് ഉണ്ണിക്കൊച്ചന്‍  
Kerala

സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്നു, 18 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

പൊലീസിന്റെ അഭ്യര്‍ഥനപ്രകാരം സിബിഐയുടെ ഇന്റര്‍പോള്‍ വിഭാഗം റെഡ് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പതിനെട്ടു വര്‍ഷമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ നാട്ടിലെത്തിച്ചു. 2008ലെ കൊലപാതകക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മലയാളി രാഗേഷ് ഉണ്ണിക്കൊച്ചനെയാണ് യുഎഇയില്‍നിന്ന് ഇന്നലെ കേരളത്തില്‍ എത്തിച്ചത്. സിബിഐയുടെയും ഇന്റര്‍പോളിന്റെയും സഹായത്തോടെ പിടികൂടി ഇയാളെ നാട്ടിലെത്തിച്ചത്. തൃശൂര്‍ ക്രൈംബ്രാഞ്ച് പൊലീസ് സംഘമാണ് യുഎഇയില്‍ എത്തി ഇയാളെ ഏറ്റുവാങ്ങി കേരളത്തിലേക്കു കൊണ്ടുവന്നത്.

2006ല്‍ തൃശൂര്‍ എങ്ങണ്ടിയൂര്‍ ചന്തപ്പീടികയില്‍ വച്ച് സുജിത്ത് എന്നയാള്‍ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ധനേഷിനെ 2008 ഒക്ടോബര്‍ 1ന് തിരുമംഗലം ക്ഷേത്രത്തിനു സമീപത്തുവച്ചു വെട്ടിക്കൊന്ന കേസിലെ മൂന്നാം പ്രതിയാണ് രാഗേഷ്. അന്വേഷണത്തിനിടെ ഒളിവില്‍പോയ ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഏങ്ങണ്ടിയൂര്‍ തിരുമംഗലം ക്ഷേത്രത്തിനുസമീപം 2008 ഓക്ടോബര്‍ ഒന്നിനാണ് സംഭവം നടന്നത്. വൈകീട്ട് ആറുമണിയോടെ കാറിലും ബൈക്കിലുമെത്തിയ സംഘം ധനീഷിനെ മഴുവും വടിവാളും വാളും ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനുശേഷം രണ്ടു പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നു. ധനീഷ് കൊല്ലപ്പെടുന്നതിന് മൂന്നുദിവസം മുന്‍പുമാത്രം നാട്ടിലെത്തിയ ഈ രണ്ടുപേരും സംഭവം നടന്നതിന്റെ തൊട്ടടുത്തദിവസം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതിലൊരാളാണ് ഇപ്പോള്‍ അറസ്റ്റിലായ രാഗേഷ് ഉണ്ണിക്കൊച്ചന്‍. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കേരള പോലീസ് വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിരുന്നു. പൊലീസിന്റെ അഭ്യര്‍ഥനപ്രകാരം സിബിഐയുടെ ഇന്റര്‍പോള്‍ വിഭാഗം റെഡ് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎഇ അധികൃതര്‍ രാഗേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

An accused in the 2008 murder of CPM worker Dhaneesh in Thrissur has been apprehended in the UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അക്‌വാന്‍ കര തൊടാന്‍ മണിക്കൂറുകള്‍ മാത്രം; 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; 69 ട്രെയിനുകള്‍ റദ്ദാക്കി; ഒഡീഷയില്‍ 3 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

അക്‌വാന്‍ ഇന്ന് കരതൊടും; രാജ്യത്തെ കോര്‍പറേറ്റുകളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഇളവുകള്‍ നല്‍കിയിട്ടും ശമ്പളം കൂട്ടുന്നില്ല, തൊഴിലവസരം സൃഷ്ടിക്കുന്നില്ല'; കോര്‍പറേറ്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി

നാലാം ക്ലാസില്‍ സ്‌കൂള്‍ വിട്ടു; യജുര്‍വേദം പഠിക്കാന്‍ ഗുരുകുലത്തിലേക്ക്; ഗോവിന്ദ് കൃഷ്ണന്‍ ഇന്ന് ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞന്‍; വൈറല്‍ കഥ

സംസ്ഥാനത്ത് ഇഡി റെയ്ഡ്; കോഴിക്കോട് കേന്ദ്രീകരിച്ച് ഒമ്പത് ഇടങ്ങളില്‍ പരിശോധന