കലാമണ്ഡലം ഗോപി ആശാന്‍ ചിത്രം: എ സനേഷ്/ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
Kerala

'ഒരു കലാകാരന്‍ എപ്പോഴും കാണികളുടെ അടിമ'

ഷൂട്ടിങ്ങില്‍ നിന്ന് ഇടവേളയെടുത്താണ് മോഹന്‍ലാല്‍ കഥകളി പരിശീലനം നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു കലാകാരന്‍ എപ്പോഴും പ്രേക്ഷകരുടെ അടിമയാണെന്ന് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന്‍. ഒരു കലാകാരന് പ്രേക്ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മനസ്സ് ഉണ്ടായിരിക്കണം. പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം ഒരു കലാകാരനുണ്ട്. അതിന് സാധിക്കില്ലെന്ന് പറയാന്‍ കലാകാരന്മാര്‍ക്ക് അവകാശമില്ലെന്നും ഗോപി ആശാന്‍ പറഞ്ഞു.

ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നളചരിതത്തിലെ നളനാണ് തന്നെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രമെന്ന് ഗോപി ആശാന്‍ പറഞ്ഞു. വികാരാധീനനായ കാമുകന്‍ മുതല്‍ ദുഃഖിതനായ കഥാപാത്രമായി വരെ നളന്‍ വരുന്നുവെന്ന് ഗോപി ആശാന്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഥകളിയില്‍, കൈമുദ്രകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അത് നിശബ്ദമായ ആവിഷ്‌കാരമാണ്. അഭിനയത്തിന്റെ സൂക്ഷ്മതകളിലൂടെ ഒരു കഥാപാത്രത്തിന്റെ സത്തയിലേക്ക് ആഴ്ന്നിറങ്ങുകയാണ്. കഥകളിയില്‍ കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഭാവങ്ങളിലൂടെ അവതരിപ്പിക്കണം, സിനിമയില്‍ അത് കൂടുതല്‍ സ്വാഭാവികമാണ്.

നടന്‍ മോഹന്‍ലാല്‍ നല്ല സുഹൃത്താണ്. എന്റെ പിറന്നാളിന് അദ്ദേഹം ആശംസകള്‍ അയക്കും. അദ്ദേഹത്തിന് ഞാനും ആശംസ അറിയിക്കും. വാനപ്രസ്ഥം സിനിമയുടെ ഷൂട്ടിങ്ങിന് മുന്നോടിയായി, മോഹന്‍ലാല്‍ ഒരു മാസത്തോളം കഥകളി പഠിക്കാന്‍ ചെലവഴിച്ചു.

ഷൂട്ടിങ്ങില്‍ നിന്ന് ഇടവേളയെടുത്താണ് ലാല്‍ കഥകളി പരിശീലനം നടത്തിയത്. അഭ്യസിച്ചത്. അദ്ദേഹത്തിന്റെ ആ സമര്‍പ്പണമാണ് കഥാപാത്രത്തിന്റെ പ്രകടനത്തെ ഉയര്‍ത്തിയത്. ഇത്തരം സമര്‍പ്പണം എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ലെന്ന് ഗോപി ആശാന്‍ പറഞ്ഞു.

ഇപ്പോള്‍ കഥകളി വേഷം പഠിക്കുന്നതിന് കുട്ടികളുടെ കുറവ് വലിയ തോതില്‍ അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍. നിരവധി പെണ്‍കുട്ടികള്‍ ഇപ്പോള്‍ കോഴ്സിന് ചേരുന്നുണ്ട്. അതേസമയം, ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ ആണ്‍കുട്ടികള്‍ മാത്രമാണ് കഥകളി കോഴ്സില്‍ ചേരുന്നത്. ആണ്‍കുട്ടികളുടെ കുറവ് ആശങ്കയുണ്ടാക്കുന്നുവെന്നും ഗോപി ആശാന്‍ പറഞ്ഞു.

കഥകളിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകേണ്ടതുണ്ട്. പ്രകടനത്തിന് മുമ്പ് ഒരു ആമുഖം നല്‍കണം. പ്രകടനം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സ്റ്റേജിന്റെ ഇരുവശത്തും സ്‌ക്രീനുകള്‍ സ്ഥാപിക്കാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്ല പ്രേക്ഷകരെ സൃഷ്ടിക്കാന്‍ സഹായിച്ചിട്ടുണ്ട്. കഥകളിക്ക് അവതരണത്തിന് അനുബന്ധമായി വെളിച്ചവും ശബ്ദവും ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരു സ്റ്റേജ് മാനേജര്‍ നല്ലതാണെന്നും ഗോപി ആശാന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'വെല്‍ പ്ലെയ്ഡ് ലോറ, വെല്‍ പ്ലെയ്ഡ് ലോറ'! ആരാധകര്‍ എഴുന്നേറ്റ് നിന്നു കൈയടിച്ച് പാടി... (വിഡിയോ)

ചായയുടെ കൂടെ ഇവ കഴിക്കരുത്, അപകടമാണ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 27 lottery result

ശബരിമല തീര്‍ഥാടകരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം; വരുന്നു നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, നാളെ നിര്‍മാണ ഉദ്ഘാടനം

SCROLL FOR NEXT