പ്രതീകാത്മക ചിത്രം 
Kerala

പ്രണയത്തില്‍ നിന്ന് പിന്‍മാറി, പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; പത്തനംതിട്ടയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട സ്വദേശികളായ വിഷ്ണു, അക്ഷയ് എന്നിവരാണ് പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:   പ്രണയത്തില്‍ നിന്നും പിന്‍മാറിയെ പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ പത്തനംതിട്ട സ്വദേശി വിഷ്ണു, അക്ഷയ് എന്നിവരാണ് പിടിയിലായത്. സാരമായി പരിക്കേറ്റ പെണ്‍കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോയിപ്രം സ്വദേശിനിക്കുനേരെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു വ്യാഴാഴ്ച വൈകീട്ട് തുകലശേരി മാക്ഫാസ്റ്റ് കോളജിന് സമീപത്തുവച്ചായിരുന്നു സംഭവം. സ്വകാര്യസ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മദ്യലഹരിയില്‍ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തുകായിരുന്നു. 

ഏറെ നാളായി പെണ്‍കുട്ടി അമ്മയുടെ  സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ദേഹമാസകലം സാരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ ഇന്ന് വൈകീട്ടാണ് പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ റിമാന്‍ഡ് ചെയ്തു
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT