പ്രതീകാത്മക ചിത്രം 
Kerala

എട്ടുവയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്‍

പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചോദിച്ചതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്.

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് ചിറ്റാരിക്കാലില്‍ എട്ടുവയസുകാരിയെ രണ്ടാനച്ഛനും സഹോദരനും ചേര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചു. സംഭവത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇരുവരും നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചോദിച്ചതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു.

ഇരുവരും സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു പീഡനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സ്വന്തമാക്കി കാവ്യ മാരന്റെ സണ്‍റൈസേഴ്‌സ് ലീഡ്‌സ്!

SCROLL FOR NEXT