An elephant attack in Irinjalakuda  Samakalikamalayalam
Kerala

പിങ്ക് പൊലീസിന്റെ കാര്‍ കൊമ്പിലുയര്‍ത്തി; ഇരിങ്ങാലക്കുടയില്‍ വേലയ്‌ക്കെത്തിച്ച ആന ഇടഞ്ഞു

വേലയുടെ ഭാഗമായി പടിഞ്ഞാട്ട് മുറി ശാഖ എഴുന്നള്ളിപ്പിനായി എത്തിച്ച ആയയില്‍ ഗൗരിനന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ആനയിടഞ്ഞ് പരിഭ്രാന്തിപരത്തി. പൊറത്തിശ്ശേരി കല്ലട വേലാഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആനയാണ് ഇടഞ്ഞോടിയത്. ഇടഞ്ഞ ആന പിങ്ക് പൊലീസിന്റെ കാര്‍ കൊമ്പിലുയര്‍ത്തി.

വേലയുടെ ഭാഗമായി പടിഞ്ഞാട്ട് മുറി ശാഖ എഴുന്നള്ളിപ്പിനായി എത്തിച്ച ആയയില്‍ ഗൗരിനന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. പൊറത്തിശ്ശേരി കണ്ടാരംത്തറ മൈതാനത്താണ് ആന ഇടഞ്ഞത്. മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന പിങ്ക് പൊലീസിന്റെ കാര്‍ ആന കുത്തിമറിച്ചിട്ടു. കാറിന്റെ പുറക് വശം തകര്‍ന്നു.

എലഫെന്റ് സ്‌ക്വാഡ് പ്രവര്‍ത്തകരും പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തളച്ചു. പിന്നീട് ഉത്സവപ്പറമ്പില്‍ നിന്നും കൊണ്ടുപോയി. ഇരിങ്ങാലക്കുട പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

An elephant attack in Irinjalakuda

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാന യാത്രയ്ക്ക് ചെലവേറും; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും

ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു

ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമാണ നിരോധനം നീക്കി

ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചു, കാര്‍ നേരെ സെക്രട്ടേറിയറ്റിലേക്ക്, യുവാക്കള്‍ പിടിയില്‍

വന്യജീവി ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, സഹായത്തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍

SCROLL FOR NEXT