പള്ളുരുത്തിയില്‍ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു 
Kerala

പെയിന്റ് അടിക്കുന്നതിനിടെ ഇരുമ്പുപൈപ്പ് വൈദ്യുതി കമ്പിയില്‍ തട്ടി; യുവാവ് മരിച്ചു

കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പെയിന്റിങ് ജോലിക്ക് എത്തിയപ്പോഴായിരുന്നു അപകടം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വികാസ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പെയിന്റിങ് ജോലിക്ക് എത്തിയപ്പോഴായിരുന്നു അപകടം. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കാക്കനാടുള്ള കോണ്‍ട്രാക്ടറുടെ കീഴില്‍ ജോലിചെയ്തുവരികയായിരുന്നു വികാസ്. കോര്‍പ്പറേഷന്‍ കെട്ടിടം പെയിന്റ് ചെയ്യാനായി ഇരുമ്പ് പൈപ്പില്‍ ബ്രഷ് ഘടിപ്പിച്ചിരുന്നു. ഇത് വൈദ്യുതിക്കമ്പിയില്‍ മുട്ടി ഷോക്കേല്‍ക്കുകയായിരുന്നു. വികാസിനെ സഹായിക്കാനായി താഴെനിന്ന് ഏണിപിടിച്ച് എത്തിയ രണ്ടുപേര്‍ക്കും പരിക്കേറ്റു.

An migrant worker was electrocuted to death in Palluruthy, Ernakulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം